ADVERTISEMENT

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ‍സൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) മുഖേന സ്കിൽഡ്, അൺ സ്കിൽഡ് മാൻ പവർ വിഭാഗങ്ങളിൽ  പരിശീലനത്തിനും  നിയമനത്തിനും  അപേക്ഷിക്കാം. 1500 ഒഴിവ്. ഇലക്ട്രീഷ്യൻ, ടെക്നീഷ്യൻ, അസിസ്റ്റന്റ് ലൈൻമാൻ എന്നിങ്ങനെയാണ് ഒഴിവ്. ജോൻപുർ, ബസ്തി, മീററ്റ്, ബുലന്ദ്ശഹർ, നോയിഡ എന്നിവിടങ്ങളിലായിരിക്കും പരിശീലനം. മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഉത്തർപ്രദേശിലെ വൈദ്യുത വിതരണ സബ് സ്റ്റേഷനുകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നൽകും. ഒക്ടോബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: 1. ഇലക്ട്രിക്കൽ/ വയർമാൻ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി അംഗീകൃതം). അല്ലെങ്കിൽ എൻജിനീയറിങ്ങിൽ ഹയർ ടെക്നിക്കൽ ഡിഗ്രി ഡിപ്ലോമ (TG-2), ഇലക്ട്രിക്കൽ സേഫ്റ്റി ഒാവർഹെഡ് സർട്ടിഫിക്കറ്റ്. ഇംഗ്ലിഷ്, ഹിന്ദി ഭാഷകകൾ എഴുതാനും വായിക്കാനും അറിയണം, ഇലക്ട്രിക്കൽസിൽ രണ്ട് വർഷം പ്രവൃത്തിപരിചയം അല്ലെങ്കിൽ

2. എട്ടാം ക്ലാസ് ജയം/ തത്തുല്യം, ഹിന്ദിയിൽ എഴുതാനും വായിക്കാനും ഇംഗ്ലിഷിൽ വായിക്കാനും അറിയണം, ഒരു വർഷം പ്രവൃത്തിപരിചയം (ഇലക്ട്രിക്കൽ സ്ട്രീം മുൻഗണന). 

റജിസ്ട്രേഷൻ ഫീസ്: 500 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 250 രൂപ. 

www.beciljobs.com

20 ഒഴിവ്

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ‍സൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡ് മുഖേന വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. 20ഒഴിവ്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിലെ ഡൽഹിയിലെ കേബിൾ ടിവി മോട്ടോറിങ് സെല്ലിലാണ് അവസരം. ഒക്ടോബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. പ്രോജക്ട് ഡയറക്ടർ (ഒരൊഴിവ്), അസിസ്റ്റന്റ് പ്രോജക്ട് ഡയറക്ടർ (4), ഐടി മാനേജർ (1), പ്രോജക്ട് എക്സിക്യൂട്ടീവ് (14) എന്നിങ്ങനെയാണ് അവസരം.

www.becil.com

English Summary: Broadcast Engineering Consultants India Ltd Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com