ADVERTISEMENT

സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിലെ 39 ഒഴിവുകളിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

അസിസ്റ്റന്റ് സെക്രട്ടറി–2, ചീഫ് അക്കൗണ്ടന്റ്–4, ഡപ്യൂട്ടി ജനറൽ മാനേജർ–1, 

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ–6, ഡേറ്റ എൻട്രി ഓപ്പറേറ്റർ– 24, ടൈപ്പിസ്റ്റ്– 2 എന്നിങ്ങനെയാണ് ഒഴിവുകൾ. 

∙വിജ്ഞാപന തീയതി: 29.09.2020 

∙നമ്പർ: സിഎസ്ഇബി/ എൻ&എൽ/ 900/ 19 

∙ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 28.10.2020 വൈകിട്ട് 5 വരെ.  

∙നിയമനരീതി: നേരിട്ടുളള നിയമനം. എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്റ്റിൽനിന്നു സംഘങ്ങൾ തയാറാക്കുന്ന റാങ്ക് ലിസ്‌റ്റ് പ്രകാരം.

∙നിയമന അധികാരി: ബന്ധപ്പെട്ട സഹകരണ സംഘങ്ങൾ/ബാങ്കുകൾ.  വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്‌സൈറ്റിൽ.

English Summary: Cooperative Bank Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com