ADVERTISEMENT

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ 56 ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 27 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിഭാഗം, ഒഴിവ്, യോഗ്യത ചുവടെ.

മെക്കാനിക്കൽ (23), ഇലക്ട്രിക്കൽ (9), ഇലക്ട്രോണിക്സ് (3), ഇൻസ്ട്രുമെന്റേഷൻ (3), സിവിൽ (2): കുറ‍ഞ്ഞത് 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ ത്രിവൽസര ഡിപ്ലോമ. 

ഇൻഫർമേഷൻ ടെക്നോളജി (1): കുറ‍ഞ്ഞത് 60% മാർക്കോടെ കംപ്യൂട്ടർ എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ത്രിവൽസര ഡിപ്ലോമ.

കൊമേഴ്സ്യൽ (14): കുറ‍ഞ്ഞത് 60% മാർക്കോടെ കൊമേഴ്സ്യൽ പ്രാക്ടീസിൽ ത്രിവൽസര ഡിപ്ലോമ അല്ലെങ്കിൽ കുറ‍ഞ്ഞത് 60% മാർക്കോടെ ആർട്സ് (ഫൈൻ ആർട്സ്/ പെർഫോമിങ് ആർട്സ് ഒഴികെ)/ സയൻസ്/ മാത്‌സ്/ കൊമേഴ്സ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം.

ഫിനാൻസ് (1): കൊമേഴ്സിൽ പിജി.

ഉദ്യോഗാർഥികൾക്ക് സമാന മേഖലകളിൽ 2 വർഷത്തെ പ്രവൃത്തിപരിചയം  വേണം.

www.cochinshipyard.com

English Summary: Project Assistants Recruitment In Cochin Shipyard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com