ADVERTISEMENT

കേരളത്തിലെ ഒമ്പതു തീരദേശ ജില്ലകളിലെ സമുദ്ര മത്സ്യഗ്രാമങ്ങളിലേക്ക് 222 സാഗര്‍മിത്രകളെ ആറു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജനയ്ക്കു കീഴില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗര്‍ മിത്ര പദ്ധതിയിലാണ് നിയമനം.   ഒക്ടോബര്‍ 27 വരെ അപേക്ഷിക്കാം. 

 

യോഗ്യത:  ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി  ബിരുദം. ഫിഷറീസ് പ്രഫഷനലുകളും പ്രാദേശിക ഭാഷകളില്‍   പ്രാഗത്ഭ്യമുള്ളവരും വിവരസാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുള്ളവരും മത്സ്യഗ്രാമ പ്രദേശത്തു വസിക്കുന്നവരോ ആകണം അപേക്ഷകര്‍.  

പ്രായപരിധി 35 വയസ്.  

 

പ്രതിമാസം 15,000 രൂപ ഇന്‍സെന്റിവ്. 

കൂടുതല്‍ വിവരങ്ങള്‍ ഫിഷറീസ് വകുപ്പിന്റെ തീരദേശ ജില്ലാ ഓഫിസുകളിലും തീരദേശ മത്സ്യഭവനിലും ലഭിക്കും. അതത് ജില്ലകളിലെ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

English Summary: Sagar Mitra Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com