ADVERTISEMENT

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ  പാനിപത് റിഫൈനറിയിൽ  വിവിധ നോൺ എക്സിക്യൂട്ടീവ് തസ്തികയിൽ 57 ഒഴിവ്. നവംബർ 7 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

ജൂനിയർ എൻജിനീയറിങ് അസിസ്‌റ്റന്റ് (പ്രൊഡക്‌ഷൻ): കെമിക്കൽ/ റിഫൈനറി & പെട്രോ കെമിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി ബിരുദം (ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്‌ട്രി/ ഇൻഡസ്ട്രിയൽ കെമിസ്‌ട്രി). 

ജൂനിയർ എൻജിനീയറിങ് അസിസ്‌റ്റന്റ് (മെക്ക് ഫിറ്റർ കം റിഗർ)/ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ.

ജൂനിയർ എൻജിനീയറിങ് അസിസ്‌റ്റന്റ് (ഇൻസ്‌ട്രുമെന്റേഷൻ)/ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്:  ഇൻസ്‌ട്രുമെന്റേഷൻ/ ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് ഇലക്‌ട്രോണിക്‌സ്/ ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. 

ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്:  ഫിസിക്സ്, കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി, മാത്തമാറ്റിക്സിൽ ബിഎസ്‌സി ബിരുദം. 

ഉദ്യോഗാർഥികൾ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം നേടിയിരിക്കണം. യോഗ്യതാ പരീക്ഷയിൽ ജനറൽ, ഒബിസിക്കാർ  കുറഞ്ഞതു മൊത്തം 50%  മാർക്കും എസ്‌സി, ഭിന്നശേഷിക്കാർ 45% മാർക്കും നേടിയിരിക്കണം. 

പ്രായം: 18–26 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്. 

ശമ്പളം: 25,000–1,05,000 രൂപ.

www.iocl.com

English Summary: Indian Oil Corporation Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com