നിയമ ബിരുദധാരികൾക്ക് കരസേനയിൽ അവസരം

HIGHLIGHTS
  • അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും അപേക്ഷിക്കാം
recruitment
SHARE

നിയമ ബിരുദധാരികൾക്കു കരസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. ജെഎജി എൻട്രി സ്‌കീം ഇരുപത്തിയാറാം ഷോർട് സർവീസ് കമ്മിഷൻഡ് (എൻടി) – ഏപ്രിൽ 2021 കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 11.

ഒഴിവ്: 8 (പുരുഷൻ– 5, സ്‌ത്രീ– 3)

പ്രായം: 2021 ജനുവരി ഒന്നിന് 21–27 വയസ്.

വിദ്യാഭ്യാസ യോഗ്യത: മൊത്തം 55 % മാർക്കിൽ കുറയാതെ എൽഎൽബി ബിരുദം (ത്രിവൽസരം/പഞ്ചവൽസരം). അപേക്ഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/ സ്‌റ്റേറ്റ് റജിസ്‌ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം.തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ എസ്‌‌എസ്ബി ഇന്റർവ്യൂവിന് ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ്. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ്, ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടാകും. പരിശീലനം: ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ചത്തെ പരിശീലനം നൽകും. ജഡ്‌ജ് അഡ്വക്കേറ്റ് ജനറൽ ഡിപ്പാർട്മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിലായിരിക്കും നിയമനം.

വിശദവിവരങ്ങൾക്കും ഓൺലൈൻ റജിസ്ട്രേഷനും 

വെബ്‌സൈറ്റ്:  www.joinindianarmy.nic.in

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA