ADVERTISEMENT

ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികയിൽ അവസരം. കൊച്ചിയിലുൾപ്പെടെ 65 ഒഴിവ്. 2 വർഷത്തെ കരാർ നിയമനമാണ്. നവംബർ 2 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

തസ്തിക, ഉയർന്ന പ്രായം, ശമ്പളം ചുവടെ.

ടെക്നിക്കൽ ഒാഫിസർ (24 ഒഴിവ്): കുറ‍ഞ്ഞത് മൊത്തം 60% മാർക്കോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്/ ഇൻഫർമേഷൻ ടെക്നോളജി/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ  എൻജിനീയറിങ് ബിരുദം (ഫുൾടൈം), 30 വയസ്, 23,000 രൂപ.

 

സയന്റിഫിക് അസിസ്റ്റന്റ് എ (13): കുറ‍ഞ്ഞത് മൊത്തം 60% മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലി  കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസ് ഫുൾടൈം ഡിപ്ലോമ, 25 വയസ്, 19,864 രൂപ. പട്ടികവിഭാഗക്കാർക്ക് 50% മാർക്കു മതി.

 

ജൂനിയർ ആർട്ടിസൻ (28): ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ/ ഇൻസ്ട്രുമെന്റേഷൻ/ റേഡിയോ ആൻഡ് ടിവി/ ഇലക്ട്രിക്കൽ/  ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ ട്രേഡിൽ ദ്വിവൽസര ഐടിഐ ജയം, 25 വയസ്, 18,070 രൂപ. അപേക്ഷകർക്ക് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം വേണം. www.ecil.co.in

English Summary: Recruitment In Electronics Corporation of India Limited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com