ADVERTISEMENT

കൊല്ലം കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ട്രെയിനിയുടെ 51 ഒഴിവുകൾ. പുരുഷന്മാർക്കാണ് അവസരം. ഒരു വർഷമാണ് പരിശീലനം.  തസ്തിക, ഒഴിവ്, യോഗ്യത എന്നിവ ചുവടെ.

 

ജൂനിയർ ഒാപ്പറേറ്റർ ട്രെയിനി (34): കെമിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര റഗുലർ ഡിപ്ലോമ/ കെമിസ്ട്രി ബിരുദം (60% മാർക്കോടെ).

ജൂനിയർ ബോയിലർ കം യൂട്ടിലിറ്റി ഒാപ്പറേറ്റർ ട്രെയിനി (2): മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര റഗുലർ ഡിപ്ലോമ, ഒന്നാം ക്ലാസ്/ രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ എസ്എസ്എൽസി, ഫിറ്റർ ട്രേഡിൽ ഐടിഐ, ഒന്നാം ക്ലാസ്/ രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്.

 

ജൂനിയർ ടെക്നീഷ്യൻ വെൽഡർ ട്രെയിനി (5): എസ്എസ്എൽസിയും വെൽഡർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും. 

ജൂനിയർ ടെക്നീഷ്യൻ ഫിറ്റർ ട്രെയിനി (8): എസ്എസ്എൽസിയും ഫിറ്റർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും. 

ജൂനിയർ ടെക്നീഷ്യൻ മെഷിനിസ്റ്റ് ട്രെയിനി (2): മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര റഗുലർ ഡിപ്ലോമ അല്ലെങ്കിൽ എസ്എസ്എൽസിയും മെഷിനിസ്റ്റ്/ ടർണർ ട്രേഡിൽ ഐടിഐയും. 

 

പ്രായം: 26 വയസു കവിയരുത്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.

സ്റ്റൈപൻഡ്: 10,000 രൂപ. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 21,580–55,730 രൂപ നിരക്കിൽ നിയമനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

അപേക്ഷാഫീസ്: 300 രൂപ. പട്ടികവിഭാഗക്കാർക്ക് ഫീസില്ല. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ പേരിൽ ചവറയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം.

 

അപേക്ഷിക്കേണ്ട വിധം: വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം HEAD OF DEPARTMENT (P&A/L), The Kerala Minerals and Metals Ltd, PB No.4, Sankaramangalam, Chavara, Kollam-691583 എന്ന വിലാസത്തിൽ നവംബർ 19 ന് അകം അയയ്‌ക്കണം. കവറിനു പുറത്ത്  Application for the Post of.... എന്ന്  ബാധകമായത്  എഴുതണം.  

www.kmml.com 

English Summary: Kerala Minerals and Metals Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com