ADVERTISEMENT

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ വെസ്റ്റേൺ, നോർത്തേൺ, ഈസ്റ്റേൺ, സതേൺ, സൗത്ത് ഈസ്റ്റേൺ റീജനുകൾ ഉൾപ്പെടുന്ന പൈപ്പ് ലൈൻ ഡിവിഷനിൽ ടെക്നിക്കൽ/ നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റിസ് ആകാം. 482 ഒഴിവുകൾ. ഗുജറാത്ത്, രാജസ്ഥാൻ, വെസ്റ്റ്ബംഗാൾ, ബിഹാർ, അസം, ഉത്തർപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹരിയാന, പഞ്ചാബ്, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് അവസരം. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് ഉൾപ്പെടുന്ന സതേൺ റീജനിൽ 41 ഒഴിവുകളുണ്ട്. നവംബർ 4 മുതൽ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. 

തസ്തികയും യോഗ്യതയും ചുവടെ.

ടെക്നീഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ): മെക്കാനിക്കൽ/ ഓട്ടമൊബീൽ  എൻജിനീയറിങ്ങിൽ ഫുൾടൈം ത്രിവത്സര ഡിപ്ലോമ (ഒരു വർഷത്തെ ഐടിഐ പഠനത്തിനു ശേഷം ലാട്രൽ എൻട്രി വഴി പ്രവേശനം/ 10+2).  

ടെക്നീഷ്യൻ അപ്രന്റിസ് (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഫുൾടൈം ത്രിവത്സര ഡിപ്ലോമ (ഒരു വർഷത്തെ ഐടിഐ പഠനത്തിനു ശേഷം ലാട്രൽ എൻട്രി വഴി പ്രവേശനം/ 10+2).

ടെക്നീഷ്യൻ അപ്രന്റിസ് (ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ): ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് റേഡിയോ കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് പ്രോസസ് കൺട്രോൾ/ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഫുൾടൈം ത്രിവത്സര ഡിപ്ലോമ (ഒരു വർഷത്തെ ഐടിഐ പഠനത്തിനു ശേഷം ലാട്രൽ എൻട്രി വഴി പ്രവേശനം/ 10+2). 

ട്രേഡ് അപ്രന്റിസ് (അസിസ്റ്റന്റ്– ഹ്യുമൻ റിസോഴ്സ്): ബിരുദം. 

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): കൊമേഴ്സ് ബിരുദം.

ഡേറ്റ എൻട്രി ഒാപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): കുറഞ്ഞത് പ്ലസ്ടു ജയം (ബിരുദം പാടില്ല).

ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഒാപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): കുറഞ്ഞത് പ്ലസ്ടു ജയം (ബിരുദം പാടില്ല). ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഒാപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ് അധിക യോഗ്യതയാണ്.

ഉദ്യോഗാർഥികൾക്ക് യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് മൊത്തം 50 % മാർക്കു നേടിയിരിക്കണം (എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് 45 % മതി).

പ്രായം (30.10.2020 ന്): 18–24 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

www.iocl.com, www.plis.indianoilpipelines.in 

English Summary: Indian Oil Corporation Ltd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com