ന്യൂക്ലിയർ പവർ കോർപറേഷനിൽ 206 ഒഴിവ്,ശമ്പളം: 35,400–44,900 രൂപ

recruitment
SHARE

പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിന്റെ റാവത്‌ഭട്ട രാജസ്ഥാൻ സൈറ്റിൽ വിവിധ തസ്തികളിലായി 206 ഒഴിവുകൾ. 20 ബാക്ക്‌ലോഗ് ഒഴിവുകൾ ഉൾപ്പെടെയാണിത്. നവംബർ 3 മുതൽ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, വിഭാഗങ്ങൾ, യോഗ്യത, എന്നിവ ചുവടെ. 

സ്റ്റൈപൻഡറി ട്രെയിനി/ സയന്റിഫിക് അസിസ്റ്റന്റ്- മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്: കുറഞ്ഞത് 60 % മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ, പത്താംക്ലാസ്/ പ്ലസ്ടു പരീക്ഷയിൽ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം.

സ്റ്റൈപൻഡറി ട്രെയിനി/ സയന്റിഫിക് അസിസ്റ്റന്റ് –ഫിസിക്സ്, കെമിസ്ട്രി: കുറഞ്ഞത് 60 % മാർക്കോടെ ബിഎസ്‌സി ഫിസിക്സ്/ ബിഎസ്‌സി കെമിസ്ട്രി. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം, പത്താംക്ലാസ്/ പ്ലസ്ടു പരീക്ഷയിൽ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, ബിഎസ്‌സി മാത്‌സ് വിഷയമാക്കിയവർ അപേക്ഷിക്കാൻ അർഹരല്ല.

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

പ്രായം: 18–25 വയസ്.

ശമ്പളം: ആദ്യവർഷം 16,000 രൂപയും രണ്ടാം വർഷം 18,000 രൂപയും സ്റ്റൈപ്പൻഡായി ലഭിക്കും. നിയമിക്കപ്പെടുമ്പോൾ  രൂപയാണ് ശമ്പളം.

സയന്റിഫിക് അസിസ്റ്റന്റ്:– 

സേഫ്റ്റി സൂപ്പർവൈസർ: കുറഞ്ഞത് 50 % മാർക്കോടെ എൻജിനീയറിങ് ഡിപ്ലോമ/ ബിഎസ്‌സി, ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഒരു വർഷത്തെ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്, നാല് വർഷം പ്രവൃത്തിപരിചയം. 

സിവിൽ: കുറഞ്ഞത് 60 % മാർക്കോടെ ത്രിവൽസര സിവിൽ എൻജിനീയറിങ് ഡിപ്ലോമ, നാല് വർഷം പ്രവൃത്തിപരിചയം. 

പ്രായം: 18–35 വയസ്. ശമ്പളം: 44,900 രൂപ.

സയന്റിഫിക് അസിസ്റ്റന്റ്– സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്: കുറഞ്ഞത് 60 % മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ.

പ്രായം: 18–30 വയസ്. ശമ്പളം: 35,400 രൂപ.

മേൽപ്പറഞ്ഞ ഒഴിവുകൾ കൂടാതെ അസിസ്റ്റന്റ്, സ്റ്റെനോ, സബ് ഒാഫിസർ, ലീഡിങ് ഫയർമാൻ, ഡ്രൈവർ കം പമ്പ് ഒാപ്പറേറ്റർ കം ഫയർമാൻ തസ്തികകളിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

www.npcilcareers.co.in

English Summary: Nuclear Power Corporation of India Limited Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA