ADVERTISEMENT

ഗുരുവായൂർ ദേവസ്വത്തിലെ ഇലത്താളം പ്ലെയർ, തകിൽ പ്ലെയർ, താളം പ്ലെയർ, ടീച്ചർ ചെണ്ട, ടീച്ചർ കൊമ്പ്, ടീച്ചർ കറുംകുഴൽ, ടീച്ചർ തകിൽ തസ്തികകളിൽ അപേക്ഷ നൽകിയ ഉദ്യോഗാർഥികളുടെ പ്രായോഗിക പരീക്ഷയും ഇന്റർവ്യൂവും നവംബർ 19നും 20നും ആലുവ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽ നടക്കും. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നവംബർ 10ന് മുൻപ് സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ്, ദേവസ്വം ബോർഡ് ബിൽഡിങ്, ആയുർവേദ കോളജ് ജംക്‌ഷൻ, തിരുവനന്തപുരം– 695001 എന്ന വിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ എത്തിക്കണം. ഒന്നിൽ കൂടുതൽ തസ്തികയിൽ അപേക്ഷിച്ചവർ ഒാരോ തസ്തികയിലേക്കും സർട്ടിഫിക്കറ്റുകൾ പ്രത്യേകം അയക്കണം. അസൽ സർട്ടിഫിക്കറ്റ് ഇന്റർവ്യൂവിന് ഹാജരാക്കണം. 

 

പട്ടികജാതി/പട്ടികവർഗത്തിൽ പെട്ടവർ ജാതി സർട്ടിഫിക്കറ്റിന്റെ 2 പകർപ്പും മറ്റു പിന്നാക്ക വിഭാഗക്കാർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പും സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ EWS സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. നവംബര്‍ 16 വരെ ഇന്റർവ്യൂ മെമ്മോ ലഭിക്കാത്തവർ ദേവസ്വം റിക്രൂട്മെന്റ് ഒാഫിസുമായി ബന്ധപ്പെടണം.

English Summary: Guruvayoor Devaswom Board Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com