ADVERTISEMENT

കേരള സർക്കാരിനു കീഴിലുള്ള കേരള ക്ലേയ്സ് ആൻഡ് സെറാമിക് പ്രൊഡക്ട്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 38 ഒഴിവുകൾ. കരാർ, റഗുലർ നിയമനം. നവംബർ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവുകൾ, യോഗ്യത എന്നിവ ചുവടെ.

മാർക്കറ്റിങ് മാനേജർ (1): എംബിഎ മാർക്കറ്റിങ്, 2 വർഷം പ്രവൃത്തിപരിചയം, പ്രായപരിധി 30 വയസ്, ശമ്പളം: 25,000 രൂപ. 

ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസർ (1): ബിഇ/ ബിടെക് കെമിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ എംഎസ്‌സി കെമിസ്ട്രി, 2 വർഷം പ്രവൃത്തിപരിചയം, പ്രായം 22– 30 വയസ്, ശമ്പളം: 25,000 രൂപ.

മെക്കാനിക്കൽ എൻജിനീയർ (1): ബിഇ/ ബിടെക് മെക്കാനിക്കൽ എൻജിനീയറിങ്, 2 വർഷം പ്രവൃത്തിപരിചയം, പ്രായപരിധി 40 വയസ്, ശമ്പളം: 14,620–25,280 രൂപ.

ഇലക്ട്രീഷ്യൻ (1): ഐടിഐ ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ വയർമാൻ സർട്ടിഫിക്കറ്റ്, 2 വർഷം പ്രവൃത്തിപരിചയം. 

മെക്കാനിക് (1): ഐടിഐ വെൽഡിങ്, 2 വർഷം പ്രവൃത്തിപരിചയം. പ്രായം 18–36 വയസ്, ശമ്പളം: 8,340–16,870 രൂപ.

ഡ്രൈവർ–ടാങ്കർ ലോറി (2): ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസൻസും ടാങ്കർ ലോറികൾ ഒാടിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും.

ഡ്രൈവർ– ടിപ്പർ (1): ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസൻസ്.

ക്ലാർക്ക് (3): ബികോം.

ക്ലാർക്ക് കം ടൈപ്പിസ്റ്റ് (2): ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.

ഡ്രൈവർ കം അറ്റൻഡർ (2): പ്ലസ്ടു ജയം, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.പ്രായം 18–36 വയസ്. ശമ്പളം: 8,750–17,300 രൂപ. 

സെക്യൂരിറ്റി സ്റ്റാഫ് (10): എട്ടാം ക്ലാസ്, മികച്ച ശാരീരികക്ഷമത, പ്രായം 18–42 വയസ്, ശമ്പളം: 15,000 രൂപ.

വർക്കർ (13): ഏഴാം ക്ലാസ് ജയം, മികച്ച ശാരീരികക്ഷമത, പ്രായം 18–36 വയസ്, ശമ്പളം: 7,360–10,610 രൂപ.

www.cmdkerala.net 

English Summary: Kerala Clays And Ceramics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com