ADVERTISEMENT

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷനിൽ (KELTRON) വിവിധ തസ്തികകളിലായി 102 ഒഴിവുകൾ. റഗുലർ നിയമനം. കേരളത്തിനു പുറത്തും നിയമനം പ്രതീക്ഷിക്കാം. നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. 

തസ്‌തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ.

മാനേജർ (1): ബിഇ/ ബിടെക് (ഇസിഇ/ ഇഇഇ/ ഐടി), 15 വർഷം പ്രവൃത്തിപരിചയം.

മാനേജർ– എച്ച്ആർ (1): എംബിഎ/ എംഎസ്ഡബ്ല്യു (എച്ച്ആർ), 15 വർഷം പ്രവൃത്തിപരിചയം.

പ്രായപരിധി: 45 വയസ്. ശമ്പളം: 30,000–54,910 രൂപ.

അസിസ്‌റ്റന്റ് മാനേജർ– പർച്ചേയ്സ് (3): ബിഇ/ ബിടെക്, എംബിഎ ഫിനാൻസ്/ മാർക്കറ്റിങ്, 7 വർഷം പ്രവൃത്തിപരിചയം.

പ്രായപരിധി: 45 വയസ്. ശമ്പളം: 24,500–44,860 രൂപ.

സീനിയർ എൻജിനീയർ (7):  ബിഇ/ ബിടെക് (ഇസിഇ/ ഇഇഇ/ ഏവിയോണിക്സ്), 4 വർഷം പ്രവൃത്തിപരിചയം.

സീനിയർ ഒാഫിസർ– എച്ച്ആർ (4): എംബിഎ/ എംഎസ്ഡബ്ല്യു (എച്ച്ആർ), 4 വർഷം പ്രവൃത്തിപരിചയം.

സീനിയർ ഒാഫിസർ (2): ബിടെക് ഇസിഇ/ ഇഇഇ/ ഐടി, 4 വർഷം പ്രവൃത്തിപരിചയം.

പ്രായപരിധി: 40 വയസ്. ശമ്പളം: 23,000–42,090 രൂപ.

എൻജിനീയർ (6): ബിടെക് ഇസിഇ/ ഇഇഇ, എംബഡഡ് സിസ്റ്റംസ് സ്പെഷലൈസേഷൻ, 1 വർഷം പ്രവൃത്തിപരിചയം.

എൻജിനീയർ (7): ബിഇ/ ബിടെക് ഇസിഇ/ ഇഇഇ/ മെക്, 1 വർഷം പ്രവൃത്തിപരിചയം.

പ്രായപരിധി: 36 വയസ്. ശമ്പളം: 20,500–37,590 രൂപ.

ഒാഫിസർ– ഫിനാൻസ് (5): സിഎ ഇന്റർ‌, സിഎംഎ ഇന്റർ‌, 4 വർഷം പ്രവൃത്തിപരിചയം.

പ്രായപരിധി: 40 വയസ്. ശമ്പളം: 20,500–37,590 രൂപ.

എൻജിനീയർ/ ഒാഫിസർ– സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് (16): ബിഇ/ ബിടെക് കംപ്യൂട്ടർ സയൻസ്/ ബിഎസ്‌സി (ഫിസിക്സ്/ മാത്‌സ്/ ഇലക്ട്രോണിക്സ്), പിജി ഇൻ ഇലക്ട്രോണിക്സ്/ സിഎസ്/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ എംസിഎ, 1 വർഷം പ്രവൃത്തിപരിചയം.

പ്രായപരിധി: 36 വയസ്. ശമ്പളം: 20,500–37,590 രൂപ.

എൻജിനീയർ ട്രെയിനി (50): ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സിഎസ് ബിഇ/ ബിടെക് അല്ലെങ്കിൽ ഫിസിക്സ്/ മാത്‌സ്/ ഇലക്ട്രോണിക്സിൽ ബിഎസ്‌സിയും ഇലക്ട്രോണിക്സ്/ സിഎസ്/ അപ്ലൈഡ് ഇലക്ട്രോണിക്സിൽ പിജിയും.

പ്രായപരിധി: 35 വയസ്. ശമ്പളം: 20,500–37,590 രൂപ (പരിശീലന സമയത്ത് 15,500 രൂപയാണ് സ്റ്റൈപ്പൻഡ്).

ഉദ്യോഗാർഥികൾ യോഗ്യതാ പരീക്ഷയിൽ 60 % മാർക്ക് നേടിയിരിക്കണം.

അപേക്ഷാഫീസ്: 500 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം.എസ്‌സി/ എസ്‌ടി വിഭാഗക്കാർക്ക് ഫീസില്ല.

www.cmdkerala.net, www.keltron.org

English Summary: Recruitment In Keltron

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com