കേരള ഹൗസിൽ 35 ഒഴിവ്, ശമ്പളം: 16,500- 56,700 രൂപ

recruitment
SHARE

ന്യൂഡൽഹിയിലെ കേരള ഹൗസ് ഗെസ്റ്റ് ഹൗസിൽ വിവിധ തസ്തികകളിലായി 35 ഒഴിവുകൾ, ഒഴിവുകളിൽ മാറ്റം വന്നേക്കാം. 

നേരിട്ടുള്ള നിയമനമാണ്. നവംബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം എന്നിവ ചുവടെ.

റിസപ്ഷൻ അസിസ്റ്റന്റ് (3): ബിരുദം/ തത്തുല്യം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സർട്ടിഫിക്കറ്റ് (എൻസിവിടി), 26,500–56,700 രൂപ.

സ്റ്റെനോ ടൈപ്പിസ്റ്റ്/ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ടു കൺട്രോളർ (1): പ്ലസ്ടു/ തത്തുല്യം, കെജിടിഇ ടെപ്പ്റൈറ്റിങ് ഇംഗ്ലിഷ്, മലയാളം (ലോവർ)/ തത്തുല്യം,  കെജിടിഇ ഷോർട്ഹാൻഡ് ഇംഗ്ലിഷ്, മലയാളം (ലോവർ)/ തത്തുല്യം, കംപ്യൂട്ടർ വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റ് (എൻസിവിടി)/ തത്തുല്യം, 20,000–45,800 രൂപ.

ഷോഫർ (3): പത്താംക്ലാസ്/ തത്തുല്യം, ലൈറ്റ് മോട്ടോർ ഡ്രൈവിങ് ലൈസൻസും ബാഡ്ജും, ഹിന്ദിയിലും മലയാളത്തിലും ആശയവിവിമയശേഷി, മികച്ച ശാരീരിക ക്ഷമത, 18,000–41,500 രൂപ.

റൂം അറ്റൻഡന്റ് (8): പത്താംക്ലാസ്/ തത്തുല്യം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്/ ഹൗസ്കീപ്പിങ് സർട്ടിഫിക്കറ്റ് (എൻസിവിടി), 17,000–37,500 രൂപ.

ബേറർ (6): പത്താംക്ലാസ്/ തത്തുല്യം, കേറ്ററിങ് മാനേജ്മെന്റ് സർട്ടിഫിക്കറ്റ് (എൻസിവിടി), 3 വർഷം പ്രവൃത്തിപരിചയം, ഹിന്ദിയിലും മലയാളത്തിലും ആശയവിവിമയശേഷി, 17,000–37,500 രൂപ.

കുക്ക് (4): പത്താംക്ലാസ്/ തത്തുല്യം, കുക്കറി/ ഫുഡ് പ്രോസസിങ് സർട്ടിഫിക്കറ്റ് (എൻസിവിടി), 17,000–37,500 രൂപ.

കിച്ചൻ ഹെൽപ്പർ (3): ഏഴാം ക്ലാസ്, മികച്ച ശാരീരിക ക്ഷമത, ഹിന്ദിയിലും മലയാളത്തിലും അറിവ്, 16,500–35,700 രൂപ.

സ്വീപ്പർ (6)/ ഗാർഡ്നർ (1): നാലാം ക്ലാസ്, മികച്ച ശാരീരിക ക്ഷമത, 16,500–35,700 രൂപ.

പ്രായം: 18–36 വയസ്. അർഹരായവർക്ക് നിയമാനുസൃത ഇളവുണ്ട്.

അപേക്ഷാഫീസ്: 200 രൂപ. പട്ടികവിഭാഗക്കാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കും ഫീസില്ല. ഒാൺലൈനായി ഫീസ് അടയ്ക്കണം.

പരീക്ഷാകേന്ദ്രം: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ന്യൂഡൽഹി എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ്.

www.lbscentre.kerala.gov.in

English Summary: Recruitment in Kerala House

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA