ADVERTISEMENT

ഭാരത് ഇലക്‌ട്രോണിക്‌സിൽ വിവിധ തസ്തികകളിലായി 934 ഒഴിവ്. പ്രോജക്ട് എൻജിനീയർ, ട്രെയിനി എൻജിനീയർ തസ്തികയിൽ മാത്രം 921 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. എല്ലാം കരാർ നിയമനം. 

536 എൻജിനീയർ, 13 ഓഫിസർ

ബെംഗളൂരു കോംപ്ലക്സിൽ പ്രോജക്ട് എൻജിനീയറുടെ 118 ഒഴിവുകളും ട്രെയിനി എൻജിനീയറുടെ 418 ഒഴിവുകളുമുണ്ട്. ഗ്രേഡ് 1 തസ്തികകളാണ്. നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.  

തസ്തിക ഒഴിവുകളുടെ എണ്ണം, യോഗ്യത ചുവടെ

പ്രോജക്ട് എൻജിനീയർ (ഇലക്ട്രോണിക്സ്–80,  മെക്കാനിക്കൽ–24, കംപ്യൂട്ടർ സയൻസ്– 6, ഇലക്ട്രിക്കൽ –6, സിവിൽ –2): ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ്. 

പ്രോജക്ട് ഓഫിസർ (എച്ച്ആർ–5):  ഒന്നാം ക്ലാസോടെ ദ്വിവൽസര എംബിഎ/ എംഎസ്ഡബ്ല്യു(എച്ച്ആർ)/ എച്ച്ആർ മാനേജ്മെന്റ്/ പഴ്സനേൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസിൽ പിജി ബിരുദം/ പിജി ഡിപ്ലോമ. 

രണ്ടു തസ്തികകളിലും എസ്‌സി/ എസ്‌ടി/ ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി. കുറഞ്ഞത് രണ്ടു വർഷത്തെ യോഗ്യതാനന്തര ഇൻഡസ്ട്രിയൽ പ്രവൃത്തിപരിചയം വേണം. 

പ്രായപരിധി: 28 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്. 

ട്രെയിനി എൻജിനീയർ (ഇലക്ട്രോണിക്സ്–254,  മെക്കാനിക്കൽ–137, കംപ്യൂട്ടർ സയൻസ്– 11, ഇലക്ട്രിക്കൽ –10, സിവിൽ –2, എൻവയോൺമെന്റ് എൻജിനീയറിങ്–1, ആർക്കിടെക്ചർ–1, കെമിക്കൽ–2):  ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ബിഇ/ബിടെക്/ബിഎസ്‌സി/ബിആർക്. 

ട്രെയിനി ഓഫിസർ (ഫിനാൻസ്–8): ഒന്നാംക്ലാസോടെ ദ്വിൽസര എംബിഎ (ഫിനാൻസ്). 

രണ്ടു തസ്തികകളിലും കുറഞ്ഞത്  ആറുമാസത്തെ യോഗ്യതാനന്തര ഇൻഡസ്ട്രിയൽ പ്രവൃത്തിപരിചയം വേണം. 

എസ്‌സി/ എസ്‌ടി/ ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി.

പ്രായപരിധി: 25 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്. 

225 ഒഴിവ്

ബെംഗളൂരു കോംപ്ലക്സിലെ എക്സ്പോർട് മാനുഫാക്ചറിങ് എസ്ബിയുവിൽ  ട്രെയിനി എൻജിനീയറുടെ  100 ഒഴിവും പ്രോജക്ട് എൻജിനീയറുടെ 125 ഒഴിവുകളുമുണ്ട്. നവംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.  

യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/  ഇലക്ട്രോണിക്സ് ആൻഡ്  ടെലികമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/   കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ ഒന്നാം ക്ലാസോടെ ഫുൾ ടൈം ബിഇ/ ബിടെക്/ബിഎസ്‌സി എൻജിനീയറിങ്. എസ്‌സി/ എസ്ടി, ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി.  

ട്രെയിനി എൻജിനീയർക്ക് മൂന്നു മാസത്തെയും പ്രോജക്ട് എൻജിനീയർക്ക് രണ്ടു വർഷത്തെയും യോഗ്യതാനന്തര പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 

പ്രായപരിധി: 25 വയസ് (ട്രെയിനി എൻജിനീയർ).  28 വയസ് (പ്രോജക്ട് എൻജിനീയർ). അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്.  

160 ട്രെയിനി എൻജിനീയർ

ബെംഗളൂരു യൂണിറ്റിലെ ഐപിഎസ്എസ് പ്രോജക്ടിൽ ട്രെയിനി എൻജിനീയർ–II തസ്തികയിൽ 160 ഒഴിവ്. നവംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.  

യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/  ഇലക്ട്രോണിക്സ് ആൻഡ്  ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിൽ ഒന്നാം ക്ലാസോടെ  ബിഇ/ ബിടെക് അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റേഴ്സ് ബിരുദം (എംസിഎ). രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. എസ്‌സി/ എസ്ടി, ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി.  

പ്രായപരിധി: 28 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്. 

∙ അപേക്ഷാഫീസ്: 500 രൂപ (പ്രോജക്ട് എൻജിനീയർ/പ്രോജക്ട് ഓഫിസർ). 200 രൂപ (ട്രെയിനി എൻജിനീയർ-I,II/ ട്രെയിനി ഓഫിസർ). 

എസ്‌സി/ എസ്ടി, ഭിന്നശേഷിക്കാർക്കു ഫീസില്ല. 

www.bel-india.in

76 അപ്രന്റിസ്

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ആന്ധ്ര പ്രദേശിലെ മച്ചിലിപട്ടണം യൂണിറ്റിൽ അപ്രന്റിസ് അവസരം. ഗ്രാജുവേറ്റ് എൻജിനീയറിങ് അപ്രന്റിസിന്റെ 50 ഒഴിവുകളും 26 ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവുകളുമാണുള്ളത്.  ഒരു വർഷമാണ് പരിശീലനം. നവംബർ 26 വരെ അപേക്ഷിക്കാം.

ഗ്രാജുവേറ്റ്  അപ്രന്റിസ്: വിഭാഗങ്ങൾ– മെക്കാനിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്.

യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ബിടെക്.

സ്റ്റൈപ്പൻഡ്: 11110 രൂപ.

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: വിഭാഗങ്ങൾ– മെക്കാനിക്കൽ എൻജിനീയറിങ്,  കംപ്യൂട്ടർ ആൻഡ് കൊമേഴ്സ്യൽ പ്രാക്ടീസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്,

യോഗ്യത:  ഡിപ്ലോമ ജയം

സ്റ്റൈപ്പൻഡ്: 11400 രൂപ.

2017 ഡിസംബർ 31 നോ അതിനു ശേഷമോ യോഗ്യത നേടിയവർക്കാണ് അവസരം. www.bel-india.com

English Summary: Recruitment in Bharat Electronics Limited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com