81 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം

HIGHLIGHTS
  • 43 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്
psc
SHARE

ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ 100 ഫയർവുമൺ, മത്സ്യഫെഡിൽ മാനേജർ (പഴ്സനേൽ), അസി. എക്സിക്യുട്ടീവ് എൻജിനീയർ, അക്കൗണ്ടന്റ്, പ്രോജക്ട് ഒാഫിസർ, അസിസ്റ്റന്റ് ഗ്രേഡ് 2, ടൈപ്പിസ്റ്റ് ഗ്രേഡ് 2, ലാബ് അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, ഒാപ്പറേറ്റർ ഗ്രേഡ് 3, സിഎ ഗ്രേഡ് 2, റഫ്രിജറേഷൻ മെക്കാനിക്, ഇലക്ട്രിക്കൽ സൂപ്പർവൈസർ, പൊതുമരാമത്ത്/ജലസേചന വകുപ്പിൽ 12 ഒാവർസിയർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (സിവിൽ), നീതിന്യായ വകുപ്പിൽ ഡഫേദാർ, മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2, വാട്ടർ അതോറിറ്റിയിൽ 88 ഒാപ്പറേറ്റർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിങ് കോളജുകൾ) ഇൻസ്ട്രക്ടർ ഗ്രേഡ് 1 (വിവിധ വിഷയങ്ങൾ), വനിതാ ശിശുവികസന വകുപ്പിൽ ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഒാഫിസർ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ, ചലചിത്ര വികസന കോർപറേഷനിൽ പ്രൊഡക്‌ഷൻ അസിസ്റ്റന്റ്, കായിക യുവജനകാര്യ വകുപ്പിൽ സ്പോർട്സ് ഡമോൺസ്ട്രേറ്റർ, വിദ്യാഭ്യാസ വകുപ്പിൽ 139 എൽപിഎസ്ടി (തസ്തികമാറ്റം വഴി), ആരോഗ്യ വകുപ്പിൽ 41 സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (സ്പെ.റി. എസ്‌സി/എസ്ടി), 230 പൊലീസ് കോൺസ്റ്റബിൾ (സ്പെ.റി. എസ്‌ടി) തുടങ്ങി 81 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 43 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്. മത്സ്യഫെഡിലെ വിവിധ തസ്തികകൾ ഉൾപ്പെടെ 13 തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. പൊലീസ് കോൺസ്റ്റബിൾ, സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 ഉൾപ്പെടെ 17 തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്. എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഒാഫിസർ, വനം വകുപ്പിൽ ട്രൈബൽ വാച്ചർ എന്നീ തസ്തികകളിൽ പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം. പാർട് ടൈം എച്ച്എസ്ടി സംസ്കൃതം, ഡെന്റൽ ഹൈജീനിസ്റ്റ് ഉൾപ്പെടെ 6 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം.  ww.keralapsc.gov.in) 

English Summary: Kerala PSC Notification

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA