ADVERTISEMENT

സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ റായ്പുർ ഡിവിഷൻ, വാഗൺ റിപ്പയർ ഷോപ്പ്/ റായ്പുരിൽ  വിവിധ ട്രേഡുകളിൽ അപ്രന്റിസ് അവസരം. 413 ഒഴിവ്. 

 

ഡിസംബർ ഒന്ന് വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒരു വർഷമാണു പരിശീലനം.

വെൽഡർ, ടർണർ, ഫിറ്റർ, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), എച്ച്എസ് ഇൻസ്പെക്ടർ, കംപ്യൂട്ടർ ഒാപ്പറേറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, മെക്കാനിക് ഒാട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, എംഎം വെഹിക്കിൾ ട്രേഡുകളിലാണ് അവസരം.

യോഗ്യത: പത്താം ക്ലാസ് ജയം (10+2 രീതി)/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് ജയം.

പ്രായം: 15–24 വയസ്. 2020ജൂലൈ ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഇളവുകൾ ലഭിക്കും. 

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് പ്രവേശനം. വൈദ്യപരിശോധനയുമുണ്ടാകും. 

www.secr.indianrailways.gov.in

English Summary: Apprenticeship Recruitment In South Central Railway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com