സഹ. സംഘം, ബാങ്ക്: 387 ക്ലാർക്ക്, കാഷ്യർ

bank
SHARE

സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ നിലവിലുള്ള 387 ഒഴിവുകളിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

വിജ്ഞാപന തീയതി: 03.11.2020 

നമ്പർ: സിഎസ്ഇബി/എൻ&എൽ/900/19

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:  ഡിസംബർ 2 വൈകിട്ട് 5 വരെ.  

വിജ്ഞാപനം: 7/2020 

നിയമനരീതി: നേരിട്ടുള്ള നിയമനം. സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്‌ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്‌ചയുടെയും അടിസ്‌ഥാനത്തിൽ പരീക്ഷാ ബോർഡ്  തയാറാക്കുന്ന റാങ്ക് ലിസ്‌റ്റ് പ്രകാരം. 

നിയമന അധികാരി: ബന്ധപ്പെട്ട സഹകരണ സംഘം/ ബാങ്കുകൾ.

ഒഴിവുകൾ: നിലവിലുള്ള സഹകരണ സംഘങ്ങൾ/ബാങ്കുകളുടെ വിവരങ്ങൾ തസ്‌തിക തിരിച്ച് ഇതോടൊപ്പം പട്ടികയിൽ നൽകിയിട്ടുണ്ട്. 

സംവരണം തിരിച്ചുള്ള ഒഴിവുകളും  അടിസ്‌ഥാന യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ:

വിദ്യാഭ്യാസ യോഗ്യത:   സഹകരണ നിയമത്തിന് വിധേയം. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പഴ്സനൽ  കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ). കാസർകോട് ജില്ലയിലെ ഉദ്യോഗാർഥികൾക്ക് ആ ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി) കേരള സംസ്ഥാന സഹകരണ യൂണിയന്റെ ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ (ജെഡിസി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. എന്നാൽ സഹകരണം ഐശ്ചികവിഷയമായി എടുത്ത ബികോം ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം  അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം) അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ് പഴ്സനൽ  കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (സഹകരണം ആൻഡ് ബാങ്കിങ്) ഉളളവർക്കും അപേക്ഷിക്കാം.

∙ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുൻപായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി.

പ്രായം: 1/1/2020 ൽ 18 വയസ് തികയണം. എന്നാൽ 40 വയസ് കഴിയാൻ പാടില്ല. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗത്തിൽപ്പെട്ടവർക്ക് 5 വർഷത്തെ ഇളവും മറ്റു പിന്നാക്കവിഭാഗത്തിനും വിമുക്തഭടൻമാർക്കും 3 വർഷത്തെ ഇളവും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെ ഇളവും വിധവകൾക്കു 5 വർഷത്തെ ഇളവും ലഭിക്കും.

ഇന്റർവ്യൂ: ഒരു സംഘം/ ബാങ്കിന്റെ യോഗ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്കു പ്രസ്തുത സംഘത്തിലെ അഭിമുഖം 20 മാർക്കിന്റേതാണ്. അഭിമുഖത്തിനു ഹാജരായാൽ 3 മാർക്ക് ലഭിക്കും. സ്വന്തം ജില്ലയിൽ അഭിമുഖത്തിനു ഹാജരാകുന്ന ഉദ്യോഗാർഥിക്കു 5 മാർക്കും ലഭിക്കും. അപേക്ഷാഫോമിൽ സ്വന്തം ജില്ല വ്യക്തമാക്കണം. നേറ്റിവിറ്റി മാർക്ക് ലഭിക്കാൻ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നു ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് അഭിമുഖ സമയത്തു ഹാജരാക്കണം.

അപേക്ഷാഫീസ്:

പൊതു വിഭാഗക്കാർക്കും വയസ്സിളവ് ലഭിക്കുന്നവരുൾപ്പെടെയുള്ളവർക്കും ഒരു സംഘം/ബാങ്കിന് 150 രൂപയാണ് അപേക്ഷാഫീസ്. പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിന് 50 രൂപ മതി. ഒന്നിൽ കൂടുതൽ സംഘം/ ബാങ്കുകളിലേയ്ക്ക് അപേക്ഷിക്കാം. അങ്ങനെ അപേക്ഷിക്കുന്നവർ ആദ്യത്തേതിന് ശേഷമുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതം അധികമായി അടയ്ക്കണം. 

ഒന്നിൽ കൂടുതൽ സംഘം/ ബാങ്കിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോമും ഒരു ചെലാൻ/ ഡിമാൻഡ് ഡ്രാഫ്റ്റും മാത്രം മതി. 

അപേക്ഷാ ഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിലൂടെ ചെലാൻ വഴി നേരിട്ട് അടയ്ക്കാം (ചെലാൻ മാത‍ൃക സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ അപേക്ഷാഫോമിനൊപ്പം ലഭിക്കും). അല്ലെങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ നിന്നു സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്തു   ക്രോസ് ചെയ്ത്  സിടിഎസ് പ്രകാരം മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാ ഫീസായി സ്വീകരിക്കുകയുള്ളൂ. മറ്റു ബാങ്കുകളിൽ നിന്നെടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സ്വീകരിക്കില്ല. അക്കൗണ്ടിൽ പണമടച്ചതിന്റെ ചെലാൻ രസീത്/ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം അയക്കണം. വിജ്ഞാപന തീയതിക്കു ശേഷം എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ സ്വീകരിക്കൂ. 

വിശദമായ വിജ്ഞാപനവും, അപേക്ഷയുടെ മാതൃകയും സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. 

അപേക്ഷയും അനുബന്ധങ്ങളും 02.12.2020 ന് വൈകീട്ട് 5 നു മുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കണം. 

അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി, വിമുക്തഭടൻ, ഭിന്നശേഷി എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി നൽകണം. 

അപേക്ഷ നേരിട്ടോ തപാലിലോ സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫിസ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ സമർപ്പിക്കണം.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA