ദേവസ്വം ബോർഡ് കോളജുകളിൽ 33 പ്രഫസർ

Teacher
SHARE

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള എയ്ഡഡ് കോളജുകളിൽ അസിസ്റ്റന്റ് പ്രഫസറുടെ 33 ഒഴിവുകൾ. കേരള  യൂണിവേഴ്സിറ്റിയുടെ കീഴിൽ ശാസ്താംകോട്ടയിലെ കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയൽ ഡിബി കോളജ്, എരമല്ലിക്കരയിലെ ശ്രീ അയ്യപ്പ കോളജിലും എംജി യൂണിവേഴ്സിറ്റിയുടെ കീഴിൽ പരുമലയിലെ ഡിബി പമ്പ കോളജ്, തലയോലപ്പറമ്പിലെ ഡിബി കോളജിലുമാണ് ഒഴിവ്. ഡിസംബർ 5 വരെ അപേക്ഷിക്കാം.

മാത്‌സ്, പൊളിറ്റിക്സ്, മലയാളം, ഇക്കണോമിക്സ്, ഫിസിക്സ്, കൊമേഴ്സ്, ഇംഗ്ലിഷ്, ബോട്ടണി, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിലാണ് അവസരം.

യോഗ്യത: യൂണിവേഴ്സിറ്റി/ യുജിസി/ ഗവൺമെന്റ് ചട്ടപ്രകാരം.

അപേക്ഷാഫീസ്: 500 രൂപ. സെക്രട്ടറി, ട്രാവൻകൂർ ദേവസ്വം ബോർഡ് എന്ന പേരിൽ ധനലക്ഷ്മി ബാങ്ക്, നന്തൻകോട് ബ്രാഞ്ചിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം.

താൽപര്യമുള്ളവർ വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഡിഡിയും സഹിതം അപേക്ഷിക്കണം.

www.travancoredevaswomb oard.org

English Summary: Professor Recruitment In Dewasom Board College

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA