ADVERTISEMENT

31 പ്രോജക്ട് ഒാഫിസർ

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ സീനിയർ പ്രോജക്ട് ഒാഫിസർ, പ്രോജക്ട് ഒാഫിസർ തസ്തികകളിലായി 31 ഒഴിവുകൾ. മൂന്ന് വർഷത്തെ കരാർ നിയമനം. ഡിസംബർ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, വിഭാഗങ്ങൾ, ഒഴിവുകൾ, യോഗ്യത എന്നിവ ക്രമത്തിൽ.

സീനിയർ പ്രോജക്ട് ഒാഫിസർ (മെക്കാനിക്കൽ–4, ഇലക്ട്രിക്കൽ–2, ഇലക്ട്രോണിക്സ്–1, ഇൻസ്ട്രുമെന്റേഷൻ–1, സിവിൽ–4): 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം, കുറഞ്ഞതു 4 വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

പ്രായം: 2020 ഡിസംബർ 3 ന് 35 വയസ് കവിയരുത്.

പ്രോജക്ട് ഒാഫിസർ (മെക്കാനിക്കൽ–13, ഇലക്ട്രിക്കൽ–6): 60 % മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം, കുറഞ്ഞതു രണ്ടു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

പ്രായം: 2020 ഡിസംബർ 3 ന് 30 വയസ് കവിയരുത്. 

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

ശമ്പളം (ഒന്നാം വർഷം, രണ്ടാം വർഷം, മൂന്നാം വർഷം എന്ന ക്രമത്തിൽ): 

സീനിയർ പ്രോജക്ട് ഒാഫിസർ– 47,000 രൂപ, 48,000 രൂപ, 50,000 രൂപ. 

പ്രോജക്ട് ഒാഫിസർ– 37,000 രൂപ, 38,000 രൂപ, 40,000 രൂപ.

 

20 ട്രെയിനി

കൊച്ചിൻ ഷിപ്‌യാഡിൽ ഇൻസ്റ്റിറ്റ്യൂഷനൽ ട്രെയിനിയുടെ 20 ഒഴിവ്. ഡിസംബർ 9 വരെ അപേക്ഷിക്കാം. യോഗ്യത ചുവടെ.

ഇൻസ്റ്റിറ്റ്യൂഷനൽ ട്രെയിനി (ഫിനാൻസ്)-18 ഒഴിവ്: ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഒാഫ് ഇന്ത്യ/ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒാഫ് ഇന്ത്യയുടെ ഇന്റർമീഡിയറ്റ് പരീക്ഷാ ജയം.

ഇൻസ്റ്റിറ്റ്യൂഷനൽ ട്രെയിനി (കമ്പനി സെക്രട്ടേറിയറ്റ്)-2 ഒഴിവ്: ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കമ്പനി സെക്രട്ടറീസ് ഒാഫ് ഇന്ത്യയുടെ ഇന്റർമീഡിയറ്റ് പരീക്ഷാ ജയം.

സ്റ്റൈപ്പൻഡ്: 10,000 രൂപ.

ഫിനാൻസ് വിഭാഗത്തിൽ ഒരു വർഷവും കമ്പനി സെക്രട്ടേറിയറ്റ് വിഭാഗത്തിൽ ഒരു വർഷവും 9 മാസവുമാണ് പരിശീലനം.

 

അസി. അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ

കൊച്ചിൻ ഷിപ്‌യാഡിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഒാഫിസറുടെ ഒരൊഴിവ്. ബിരുദം അല്ലെങ്കിൽ കൊമേഴ്സ്യൽ‌ പ്രാക്ടീസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഐടിയിൽ ത്രിവൽസര ഡിപ്ലോമയാണ് യോഗ്യത (60 % മാർക്കോടെ). 7 വർഷം പ്രവൃത്തിപരിചയം വേണം. ഡിസംബർ 7 വരെ ഒാൺലൈനായി അപേക്ഷിക്കാം.

www.cochinshipyard.com

English Summary: Recruitment In Cochin Shipyard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com