കോസ്‌റ്റ് ഗാർഡിൽ 50 നാവിക്, ശമ്പളം: 21,700 രൂപ

HIGHLIGHTS
  • ഡിസംബർ 7വരെ ഒാൺലൈനായി അപേക്ഷിക്കാം
jobs
SHARE

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്- കുക്ക്, സ്‌റ്റ്യുവാർഡ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 50 ഒഴിവുകളുണ്ട്. 01/2021 ബാച്ചിലാണു പ്രവേശനം. പുരുഷന്മാർക്കാണ് അവസരം. ഡിസംബർ 7വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ഒഴിവുകൾ: ജനറൽ–20, ഇഡബ്ല്യുഎസ്–5, ഒബിസി–14, എസ്ടി–3, എസ്‌സി–8. 

യോഗ്യത: കുറഞ്ഞതു മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം (എസ്‌സി/ എസ്ടി വിഭാഗക്കാർക്കും കായികതാരങ്ങൾക്കും മാർക്കിൽ 5% ഇളവ്). 

പ്രായം: 18– 22 വയസ്. 2021ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. 

1999 ഏപ്രിൽ ഒന്നിനും 2003 മാർച്ച് 31 നും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). എസ്‌സി\ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

ശമ്പളം: 21,700 രൂപ. മറ്റ് അലവൻസുകളും ഉണ്ടായിരിക്കും. 

ശാരീരിക യോഗ്യത: 

ഉയരം: കുറഞ്ഞത് 157 സെമീ, നെഞ്ചളവ്: ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം, തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം, കാഴ്‌ചശക്‌തി: 6/36 (Better Eye), 6/36 (Worse Eye).

പരിശീലനം: 2021 ഏപ്രിലിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും.  

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. 2021 ജനുവരിയിലായിരിക്കും എഴുത്തുപരീക്ഷ.

പരീക്ഷാകേന്ദ്രം: വെസ്റ്റേൺ സോണിൽ ഉൾപ്പെടുന്ന കേരളത്തിലുള്ളവർക്ക് കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്. 

കായികക്ഷമതാ പരീക്ഷയ്ക്ക് ഇനി പറയുന്ന ഇനങ്ങളുണ്ടാകും.

1. 7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം.

2. 20 സ്‌ക്വാറ്റ് അപ്സ്

3. 10 പുഷ് അപ്

ഓൺലൈൻ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റിലെ  വിജ്ഞാപനം കാണുക.

English Summary: Navik Recruitment In Indian Coast Guard

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA