തമിഴ്നാട് AAVIN: 648 ഒഴിവ്, ശമ്പളം: 15,700–50,000 രൂപ

HIGHLIGHTS
  • റഗുലർ/നേരിട്ടുള്ള നിയമനമാണ്
Jobs
SHARE

തമിഴ്നാട് കോഒാപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെറഡേഷൻ ലിമിറ്റഡിൽ (AAVIN) വിവിധ തസ്തികകളിൽ 648 ഒഴിവുകൾ. റഗുലർ/നേരിട്ടുള്ള നിയമനമാണ്. അപേക്ഷകർ പത്താംക്ലാസിൽ തമിഴ് ഒരു വിഷയമായി പഠിച്ചിരിക്കണം അല്ലെങ്കിൽ നിയമനം ലഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ തമിഴ്നാട് പിഎസ്‌സി നടത്തുന്ന തമിഴ് ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് ജയിക്കണം. വിശദവിവരങ്ങൾ ചുവടെ.

460 ഫാക്ടറി അസിസ്റ്റന്റ്  

ഡെയറിയിങ്, ലാബ്, അനിമൽ ഹസ്ബൻഡറി, അഡ്മിൻ, മാർക്കറ്റിങ്, എൻജിനീയറിങ് വിഭാഗങ്ങളിൽ സീനിയർ ഫാക്ടറി അസിസ്റ്റന്റിന്റെ 460 ഒഴിവിലേക്കു ഡിസംബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം. പത്താം ക്ലാസ്/പ്ലസ്ടു ജയത്തോടൊപ്പം ബന്ധപ്പെട്ട വിഭാഗത്തിലെ സർട്ടിഫിക്കറ്റ് കോഴ്സ്/ഐടിഐ/ഡിപ്ലോമയാണ് യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനം വേണം. പ്രായം: 18–30. അർഹരായവർക്ക് ഇളവ് ലഭിക്കും.

ശമ്പളം: 15,700–50,000 രൂപ. അപേക്ഷാഫീസ്: 250 രൂപ. എസ്‌സി/എസ്ടി: 100 രൂപ.

176 ഒഴിവ് 

വിവിധ തസ്തികകളിലായി 176 ഒഴിവിലേക്കു. ഡിസംബർ 9 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: മാനേജർ (വെറ്ററിനറി, ഐആർ, ഫിനാൻസ്, മാർക്കറ്റിങ്, പർച്ചേയ്സ്, ഡെയറിയിങ്, സിവിൽ), ഡപ്യൂട്ടി മാനേജർ (ഐആർ, എൻജിനീയറിങ്, സിസ്റ്റം, ഡെയറിയിങ്, ഡെയറി കെമിസ്റ്റ്, ഡെയറി ബാക്ടീരിയോളജി), എക്സിക്യൂട്ടീവ് (എച്ച്ആർ, അനിമൽ ഹസ്ബൻഡറി, അക്കൗണ്ട്സ്, മാർക്കറ്റിങ്, പ്ലാനിങ്, ഡെയറിയിങ്, ഫുഡ് ടേസ്റ്റർ/ ഡിസൈനർ, സിവിൽ), പ്രൈവറ്റ് സെക്രട്ടറി, ജൂനിയർ എക്സിക്യൂട്ടീവ് (എച്ച്ആർ, ഐആർ, അക്കൗണ്ട്സ്, ടൈപ്പിങ്), ടെക്നീഷ്യൻ (ഇലക്ട്രിക്കൽ, ലാബ്, സ്റ്റോഴ്സ്, ഒാപ്പറേഷൻ, ഒാട്ടോ മെക്കാനിക്, സിവിൽ, ടയർ, ബോയിലർ, റഫ്രിജറേഷൻ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഹെവി വൈഹിക്കിൾ ഡ്രൈവർ, മിൽക്ക് റെക്കോർഡർ.

12 ഒഴിവ്

വിരുദുനഗർ ഡിസ്ട്രിക്ട് കോഒാപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ 12 ഒഴിവ്. ഡിസംബർ 7 വരെ അപേക്ഷിക്കാം. മാനേജർ (സ്കീംസ്), ഡപ്യൂട്ടി മാനേജർ (മാർക്കറ്റിങ്), പ്രൈവറ്റ് സെക്രട്ടറി, ജൂനിയർ എക്സിക്യൂട്ടീവ് (ഒാഫിസ്, ടൈപ്പിങ്), ടെക്നീഷ്യൻ (ലാബ്, റഫ്രിജറേഷൻ, ഇലക്ട്രിക്കൽ, ഒാപ്പറേഷൻ) എന്നിങ്ങനെയാണ് അവസരം. www.aavinfedrecruitment.com, www.aavinmilk.com

English Summary: Tamilnadu Aavin Jobs

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA