വിശ്വകർമ യൂണിവേഴ്സിറ്റിയിൽ 129 ഒഴിവ്

Teacher
SHARE

45 അധ്യാപകർ

ഹരിയാന ശ്രീ വിശ്വകർമ സ്കിൽ യൂണിവേഴ്സിറ്റിയിൽ അധ്യാപകരുടെ 45 ഒഴിവുകൾ. നേരിട്ടുള്ള നിയമനം. ഡിസംബർ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിഷയങ്ങൾ ചുവടെ.

മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലിഷ്, എൻവയോൺമെന്റൽ സ്റ്റഡീസ്, കെമിസ്ട്രി, റിമോട്ട് സെൻസിങ്/ ജിഐഎസ്, പബ്ലിക് ഹെൽത്ത്, സൈക്കോളജി, ഫിസിക്കൽ എജ്യുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, മ്യൂസിക്, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മാനേജ്മെന്റ്, കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, ഹോട്ടൽ മാനേജ്മെന്റ്, അഗ്രിക്കൾച്ചറൽ സയൻസ്, ഫുഡ് ടെക്നോളജി. 

34 അനധ്യാപകർ

വിവിധ അനധ്യാപക തസ്തികകളിലായി 34 ഒഴിവുകൾ. ഡിസംബർ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

അസിസ്റ്റന്റ്, പഴ്സനൽ സെക്രട്ടറി, അക്കൗണ്ടന്റ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ (സൈക്കോളജി, കെമിസ്ട്രി, എംഎൽടി), ജെഇ (ഹോർട്ടിക്കൾച്ചർ), സാനിറ്ററി ഇൻസ്പെക്ടർ/ ഒാഫിസർ, ഗെയിം ഒാർഗനൈസർ, ഇപിബിഎഎക്സ് അസിസ്റ്റന്റ്, ലോ അസിസ്റ്റന്റ്, ഹോസ്റ്റൽ സൂപ്പർവൈസർ, ട്രാൻസ്‌ലേറ്റർ, സീനിയർ സ്കെയിൽ സ്റ്റെനോഗ്രഫർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റാഫ് നഴ്സ്, ഇലക്ട്രീഷ്യൻ, ഡ്രൈവർ എന്നിങ്ങനെയാണ് അവസരം.

33 ഇൻസ്ട്രക്ടർ/ ഫോർമാൻ

വിവിധ വിഭാഗങ്ങളിലായി ഫോർമാൻ, ഇൻസ്ട്രക്ടറുടെ 33 ഒഴിവുകളുണ്ട്. ഡിസംബർ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

സ്കിൽ ഇൻസ്ട്രക്ടർ (മെക്കാനിക്കൽ, ടൂൾ ആൻഡ് ഡൈ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ, ഇവിഎസ്, ഹോസ്പിറ്റാലിറ്റി, റീടെയ്‌ൽ, സോഫ്റ്റ് സ്കിൽ, സിഎസ്ഇ/ ഐടി, വെൽനസ് മാനേജ്മെന്റ്, ഫിസിക്സ്, ജിഐഎസ്, എംഎൽടി, മ്യൂസിക്, അഗ്രിക്കൾച്ചർ), ഫോർമാൻ (മെക്കാനിക്കൽ, ഇലക്ട്രോണിക്സ്), സീനിയർ സ്കിൽ ഇൻസ്ട്രക്ടർ (കമ്യൂണിക്കേഷൻ സ്കിൽസ്, മെക്കാനിക്കൽ, ഹോസ്പിറ്റാലിറ്റി, ഇലക്ട്രോണിക്സ്, സിഎസ്ഇ/ ഐടി, സൈക്കോളജി, സ്പോർട്സ്, എംഎൽടി), മാസ്റ്റർ സ്കിൽ ഇൻസ്ട്രക്ടർ (മെക്കാനിക്കൽ, കമ്യൂണിക്കേഷൻ സ്കിൽസ്, മെക്കട്രോണിക്സ്). 

17 ഒഴിവ്

കൺട്രോളർ ഒാഫ് എക്സാമിനേഷൻസ്, ഡപ്യൂട്ടി ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് ഒാഫിസർ, ഡപ്യൂട്ടി ഡയറക്ടർ (സ്പോർട്സ്), ഡപ്യൂട്ടി ഡയറക്ടർ (ഇൻഡസ്ട്രി ഇന്റഗ്രേഷൻ സെൽ), പബ്ലിക് റിലേഷൻ ഒാഫിസർ, എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ), റസിഡന്റ് മെഡിക്കൽ ഒാഫിസർ, ഹിന്ദി ഒാഫിസർ, ലോ ഒാഫിസർ, അസിസ്റ്റന്റ് റജിസ്ട്രാർ, ഗെസ്റ്റ് ഹൗസ്/ ഹോസ്പിറ്റാലിറ്റി മാനേജർ, സൂപ്രണ്ട് എന്നീ തസ്തികകളിലെ 17 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിസംബർ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം.

www.svsu.ac.in

English Summary: Recruitmant in Vishwakarma University

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA