എയർപോർട്‌സ്‌ അതോറിറ്റി 368 ഒഴിവ്, ശമ്പളം: 40,000-1,80,000

HIGHLIGHTS
  • ഡിസംബർ 15 മുതൽ ജനുവരി 14 വരെ ഒാൺലൈനായി അപേക്ഷിക്കാം
airport
SHARE

എയർപോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 368 ഒഴിവുകളുണ്ട്. ഡിസംബർ 15 മുതൽ ജനുവരി 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ഒഴിവുകളുടെ എണ്ണവും യോഗ്യതയും: 

മാനേജർ-ഫയർ സർവീസസ് (11): ഫയർ/മെക്കാനിക്കൽ/ഒാട്ടമൊബീൽ എൻജിനീയറിങ്ങിൽ ബിഇ/ബിടെക്, 5 വർഷം പ്രവൃത്തിപരിചയം.

മാനേജർ- ടെക്നിക്കൽ (2): മെക്കാനിക്കൽ/ഒാട്ടമൊബീലിൽ ബിഇ/ബിടെക്, 5 വർഷം പ്രവൃത്തിപരിചയം.

ജൂനിയർ എക്സിക്യൂട്ടീവ്-എയർ ട്രാഫിക് കൺട്രോൾ (264): ബിഎസ്‌സി (ഫിസിക്സും മാത്‌സും വിഷയമായിരിക്കണം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം (ഫിസിക്സും മാത്‌സും വിഷയമായിരിക്കണം).

ജൂനിയർ എക്സിക്യൂട്ടീവ്- എയർപോർട് ഒാപ്പറേഷൻസ് (83): സയൻസ് ബിരുദവും എംബിഎയും അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.

ജൂനിയർ എക്സിക്യൂട്ടീവ് ടെക്നിക്കൽ (8): മെക്കാനിക്കൽ/ ഒാട്ടമൊബീലിൽ ബിഇ/ബിടെക്.

പ്രായപരിധി (2020 നവംബർ 30 ന്): മാനേജർക്ക് 32 വയസ്സും ജൂനിയർ എക്സിക്യൂട്ടീവിന് 27 വയസ്സും. അർഹരായവർക്ക് ഇളവ് ലഭിക്കും.

ശമ്പളം: മാനേജർ: 60,000-1,80,000, ജൂനിയർ എക്സിക്യൂട്ടീവ്: 40,000-1,40,000.

അപേക്ഷാഫീസ്: 

1000 രൂപ. പട്ടികവിഭാഗം, സ്ത്രീകൾക്ക് 170 രൂപ. 

ഫീസ് ഒാൺലൈനായി അടയ്‌ക്കണം.

 www.aai.aero

English Summary: Airport Authority of India Recruitment 2020

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA