ദേശീയ ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ടിൽ 510 ഒഴിവ്, ശമ്പളം: 12,500-55,000 രൂപ

job
Photo Credit : shutterstock.com/NIKS ADS
SHARE

ഹൈദരാബാദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റൂറൽ ഡവലപ്മെന്റ് ആൻഡ് പഞ്ചായത്തിരാജ്, വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രൂപികരിക്കുന്ന 250 ക്ലസ്റ്ററുകളിലായി 510 ഒഴിവുകളുണ്ട്. 

കേരളത്തിൽ വയനാട്ടിലാണ് അവസരം. കരാർ നിയമനമാണ്. 

ഡിസംബർ 29 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികകളും യോഗ്യതയും.

സ്റ്റേറ്റ് പ്രോഗ്രാം കോഒാർഡിനേറ്റർ (10 ഒഴിവ്): സോഷ്യൽ സയൻസിൽ പിജി (ഇക്കണോമിക്സ്/ റൂറൽ ഡവലപ്മെന്റ്/ റൂറൽ മാനേജ്മെന്റ്/ പൊളിറ്റിക്കൽ സയൻസ്/ സോഷ്യോളജി/ ആന്ത്രപ്പോളജി/ സോഷ്യൽ വർക്ക്/ ഡവലപ്മെന്റ് സ്റ്റഡീസ്/ ഹിസ്റ്ററി ഉൾപ്പെടെ), ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം, എംഎസ് ഒാഫിസ് പരിജ്ഞാനം, 5 വർഷം പ്രവൃത്തിപരിചയം.

പത്താംക്ലാസിൽ 60 % മാർക്കും പ്ലസ്ടു, ബിരുദം, പിജി തലത്തിൽ 50 % മാർക്കു വീതവും നേടിയിരിക്കണം.

പ്രായം: 30-50 വയസ്, ശമ്പളം: 55,000 രൂപ.

യങ് ഫെലോ (250 ഒഴിവ്): സോഷ്യൽ സയൻസിൽ പിജി/ ദ്വിവൽസര പിജി ഡിപ്ലോമ (ഇക്കണോമിക്സ്/ റൂറൽ ഡവലപ്മെന്റ്/ റൂറൽ മാനേജ്മെന്റ്/ പൊളിറ്റിക്കൽ സയൻസ്/ സോഷ്യോളജി/ ആന്ത്രപ്പോളജി/ സോഷ്യൽ വർക്ക്/ ഡവലപ്മെന്റ് സ്റ്റഡീസ്/ ഹിസ്റ്ററി ഉൾപ്പെടെ), ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം, പ്രാദേശിക ഭാഷയിൽ എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള കഴിവ്, എംഎസ് ഒാഫിസ് പരിജ്ഞാനം, പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

പത്താംക്ലാസിൽ 60 % മാർക്കും പ്ലസ്ടു, ബിരുദം, പിജി തലത്തിൽ 50 % മാർക്കു വീതവും നേടിയിരിക്കണം.

പ്രായം: 21-30 വയസ്, ശമ്പളം: 35,000 രൂപ.

ക്ലസ്റ്റർ ലെവൽ റിസോഴ്സ് പഴ്സൻ (250ഒഴിവ്): പ്ലസ്ടു ജയം, ഇംഗ്ലിഷ് വായിക്കാൻ അറിയണം, പ്രാദേശിക ഭാഷയിൽ എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള കഴിവ്, 5 വർഷം പ്രവൃത്തിപരിചയം. 

പ്രായം: 25-40 വയസ്, ശമ്പളം: 12,500 രൂപ.

അർഹരായവർക്ക് വയസ്സിളവ് ലഭിക്കും.

www.nirdpr.org.in

English Summary: Recruitment in National Institute of Rural Development and Panchayati Raj 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA