ADVERTISEMENT

സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഹൂബ്ലി, ബെംഗളൂരു, മൈസൂരു ഡിവിഷൻ/ വർക്ക്ഷോപ്പുകളിൽ അപ്രന്റിസ് അവസരം. 

1004 ഒഴിവുകളുണ്ട്. ഒരു വർഷമാണ് പരിശീലനം. 

 

കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ലോക്കൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ജനുവരി 9 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

ഫിറ്റർ, വെൽഡർ,  ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻ‌ഡ് എയർകണ്ടീഷനിങ് മെക്കാനിക്, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, മെഷിനിസ്റ്റ്, ടർണർ, കാർപെന്റർ, പെയിന്റർ, സ്റ്റെനോഗ്രഫർ ട്രേഡുകളിലാണ് ഒഴിവ്.

 

യോഗ്യത: കുറഞ്ഞതു മൊത്തം 50 % മാർക്കോടെ പത്താം ക്ലാസ് ജയം (10 + 2 പരീക്ഷാരീതി)/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി). എൻജിനീയറിങ് ബിരുദക്കാരും ഡിപ്ലോമക്കാരും അപേക്ഷിക്കേണ്ടതില്ല.

 

പ്രായം: 15– 24 വയസ്. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവു ലഭിക്കും. 

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വൈദ്യപരിശോധനയും ഡോക്യുമെന്റ് വെരിഫിക്കേഷനുമുണ്ടാകും. 

അപേക്ഷാ ഫീസ്: 100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. 

ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കണം.

www.rrchubli.in

English Summary: Apprenticeship Recruitment In Railway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com