ADVERTISEMENT

ഭാരത് ഇലക്‌ട്രോണിക്‌സിന്റെ  ഗാസിയാബാദ് യൂണിറ്റ്/ പാൻ ഇന്ത്യ പ്രോജക്ട് സൈറ്റുകളിൽ  വിവിധ തസ്തികകളിലായി 137 ഒഴിവ്. ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. 

 

തസ്തിക, വിഭാഗം, ഒഴിവുകളുടെ എണ്ണം, യോഗ്യത ചുവടെ

ട്രെയിനി എൻജിനീയർ (ഇസിഇ–40, മെക്കാനിക്കൽ–11, കംപ്യൂട്ടർ സയൻസ്– 19): ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ബിഇ/ ബിടെക്/ ബിഎസ്‌സി എൻജിനീയറിങ്.   

ട്രെയിനി ഓഫിസർ (ഫിനാൻസ്–6): ഒന്നാംക്ലാസോടെ ദ്വിവൽസര എംബിഎ (ഫിനാൻസ്). 

ഒരു വർഷത്തെ യോഗ്യതാനന്തര ഇൻഡസ്ട്രിയൽ പ്രവൃത്തിപരിചയം വേണം.

പ്രായപരിധി: 25 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്. 

ശമ്പളം: 25,000 രൂപ

 

പ്രോജക്ട് എൻജിനീയർ (ഇസിഇ–30,  മെക്കാനിക്കൽ–10, കംപ്യൂട്ടർ സയൻസ്– 17, ഇലക്ട്രിക്കൽ –1, സിവിൽ –2, ഏയ്റോനോട്ടിക്കൽ–1): ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ബിഇ/ ബിടെക്/ ബിഎസ്‌സി എൻജിനീയറിങ്. 

രണ്ടു വർഷത്തെ യോഗ്യതാനന്തര ഇൻഡസ്ട്രിയൽ പ്രവൃത്തിപരിചയം വേണം.

പ്രായപരിധി: 28 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്. 

ശമ്പളം: 35,000 രൂപ

പട്ടിക വിഭാഗക്കാർക്ക് പാസ് മാർക്ക് മതി. 

അപേക്ഷാഫീസ്: 500 രൂപ (പ്രോജക്ട് എൻജിനീയർ). 200 രൂപ (ട്രെയിനി എൻജിനീയർ/ ട്രെയിനി ഓഫിസർ).  എസ്‌സി/ എസ്ടി, ഭിന്നശേഷിക്കാർക്കു ഫീസില്ല. 

www.bel-india.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com