ADVERTISEMENT

പൊതുമേഖലാ സ്ഥാപനമായ നവി മുംബൈയിലെ കോട്ടൺ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡ്, വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 95 ഒഴിവ്. നേരിട്ടുളള നിയമനമാണ്. ജനുവരി 7 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത എന്നിവ ക്രമത്തിൽ. 

 

മാനേജ്മെന്റ് ട്രെയിനി- മാർക്കറ്റിങ് (5): അഗ്രി ബിസിനസ് മാനേജ്മെന്റ്/ കാർഷിക സംബന്ധ വിഷയത്തിൽ എംബിഎ.

മാനേജ്മെന്റ് ട്രെയിനി- അക്കൗണ്ട്സ് (6): സിഎ/ സിഎംഎ/ എംബിഎ (ഫിനാൻസ്)/ എംഎംഎസ്/ എംകോം. 

ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് (50), ജൂനിയർ അസിസ്റ്റന്റ്- ജനറൽ (20): 50 % മാർക്കോടെ ബിഎസ്‌സി അഗ്രിക്കൾച്ചർ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45 % മതി).

 

ജൂനിയർ അസിസ്റ്റന്റ്- അക്കൗണ്ട്സ് (14): 50 % മാർക്കോടെ ബികോം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45 % മതി).

പ്രായപരിധി: 30 വയസ്. 

ശമ്പളം: മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 30,000-1,20,000 രൂപയും മറ്റ് തസ്തികകളിൽ 22,000-90,000 രൂപയും.

അപേക്ഷാഫീസ്: 1500 രൂപ. പട്ടികവിഭാഗം, വിമുക്തഭടൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 500 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം.

www.cotcorp.org.in
English Summary: Cotton Corporation Of India Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com