ADVERTISEMENT

പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ കോർപറേഷൻ ഒാഫ് ഇന്ത്യയുടെ കോർപറേറ്റ്, റീജനൽ ഒാഫിസുകളിൽ ഗ്രാജുവേറ്റ്/ ഡിപ്ലോമ എൻജിനീയർ അപ്രന്റിസിന്റെ 68 ഒഴിവ്. ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ് വിഭാഗങ്ങളിലാണ് അവസരം. എറണാകുളത്തും ഒഴിവുണ്ട്. ഒരു വർഷമാണ് പരിശീലനം. ജനുവരി 11 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

യോഗ്യത: 60 % മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ നാല് വർഷത്തെ എൻജിനീയറിങ്/ ടെക്നോളജി ബിരുദം/ മൂന്ന് വർഷത്തെ എൻജിനീയറിങ്/ ടെക്നോളജി ഡിപ്ലോമ. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ് (ഇന്ത്യ) നടത്തുന്ന പരീക്ഷയുടെ എ, ബി സെക്ഷനുകളിൽ ജയം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്സ് (ഇന്ത്യ) നടത്തുന്ന ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിലുള്ള ഗ്രാജുവേറ്റ് മെംബർഷിപ് പരീക്ഷാജയം. 

 

പ്രായം: 18-27 വയസ്. 

സ്റ്റൈപ്പൻഡ്: ഗ്രാജുവേറ്റ് എൻജിനീയർക്ക് 14,000 രൂപയും ഡിപ്ലോമ എൻജിനീയർക്ക് 12,000 രൂപയും. 

www.railtelindia.com

English Summary: Railtel Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com