ADVERTISEMENT

160  ട്രെയിനി/ ടെക്നീഷ്യൻ

ഭാഭാ അറ്റോമിക് റിസർച് സെന്ററിന്റെ ന്യൂക്ലിയർ റീസൈക്കിൾ ബോർഡ്, താരാപുർ, കൽപ്പാക്കം എന്നിവിടങ്ങളിൽ സ്‌റ്റൈപൻഡറി ട്രെയിനി,  ടെക്നീഷ്യൻ തസ്തികകളിൽ അവസരം. 160 ഒഴിവ്. ജനുവരി 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

വിഭാഗം, ഒഴിവ്, യോഗ്യത ചുവടെ.

 

സ്‌റ്റൈപ്പൻഡറി ട്രെയിനി കാറ്റഗറി–I (ഗ്രൂപ്പ് ബി)–50 ഒഴിവ്

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, സിവിൽ: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ.

ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ഇൻസ്ട്രുമെന്റേഷൻ: ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്ങിൽ ഡിപ്ലോമ. 

എസ്എസ്‌സിക്കു ശേഷം 3 വർഷത്തെ ഡിപ്ലോമയും എച്ച്എസ്‌സിക്ക് ശേഷം 2 വർഷത്തെ ഡിപ്ലോമയുമായിരിക്കണം. ഡിപ്ലോമയ്ക്കു കുറഞ്ഞത് മൊത്തം  60% മാർക്ക് നേടിയിരിക്കണം.

കെമിസ്ട്രി: കുറ‍ഞ്ഞത് 60% മാര്‍ക്കോടെ ബിഎസ്‌സി (കെമിസ്ട്രി മുഖ്യ വിഷയമായും ഫിസിക്സ്, മാത്തമാറ്റിക്സ് ഉപവിഷയങ്ങളായും പഠിച്ച്).

 

സ്‌റ്റൈപ്പൻഡറി ട്രെയിനി 

കാറ്റഗറി–II (ഗ്രൂപ്പ് സി)–106 ഒഴിവ്

പ്ലാന്റ് ഓപ്പറേറ്റർ:  ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് കുറഞ്ഞത് മൊത്തം 60% മാർക്കോടെ സയൻസ് സ്‌ട്രീമിൽ എച്ച്‌എസ്‌സി. 

എസി മെക്കാനിക്, ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, മെഷിനിസ്റ്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക്, വെൽഡർ (ജിഎംഎഡബ്ല്യു, ജിടിഎഡബ്ല്യു), മെക്കാനിക് ഡീസൽ, മെഷിനിസ്റ്റ് ഗ്രൈൻഡർ: കുറഞ്ഞത് മൊത്തം 60% മാർക്കോടെ സയൻസ്, മാത്തമാറ്റിക്സ് പഠിച്ച് എസ്എസ്‌സി, ബന്ധപ്പെട്ട വിഭാഗത്തിൽ ട്രേഡ് സർട്ടിഫിക്കറ്റ് .

ലബോറട്ടറി അസിസ്റ്റന്റ്: ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് പഠിച്ച് കുറ‍ഞ്ഞത് മൊത്തം 60% മാർക്കോടെ സയൻസ് സ്ട്രീമിൽ എച്ച്എസ്‌സി അല്ലെങ്കിൽ 

സയൻസ്, മാത്‌സ് പഠിച്ച് കുറ‍ഞ്ഞത് മൊത്തം 60% മാർക്കോടെ എസ്‌എസ്‌സി, ലബോറട്ടി അസിസ്റ്റന്റ് ട്രേഡ് സർട്ടിഫിക്കറ്റ്.

 

ഡയറക്ട് റിക്രൂട്മെന്റ് 

(ഗ്രൂപ്പ് സി)–4 ഒഴിവ്

ടെക്നീഷ്യൻ/ സി (ബോയിലർ ഒാപ്പറേറ്റർ): 

എസ്എസ്‌സി, ഒന്നാം ക്ലാസോടെ ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്.

ടെക്നീഷ്യൻ/ ബി (പെയിന്റർ): കുറഞ്ഞത് 60% മാർക്കോടെ സയൻസ്, മാത്‌സ് പഠിച്ച് എസ്എസ്‌സി, പെയിന്റർ ട്രേഡ് സർട്ടിഫിക്കറ്റ്.

 

105 ജൂനിയർ റിസർച് ഫെലോ

മുംബൈ ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ ജൂനിയർ റിസർച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 105 ഒഴിവുകളുണ്ട്. ഫിസിക്കൽ, കെമിക്കൽ, ബയോളജിക്കൽ സയൻസസ് വ‌ിഭാഗങ്ങളിലാണ് അവസരം. രണ്ട് വർഷത്തെ ഫെലോഷിപ്പാണ്, നീട്ടിക്കിട്ടാം. ജനുവരി 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ബിഎസ്‌സിക്ക് 60 % മാർക്കും എംഎസ്‌സിക്ക് 55 % മാർക്കും നേടിയിരിക്കണം. നിബന്ധനകൾക്ക് വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

പ്രായപരിധി: 28 വയസ്. അർഹരായവർക്ക് ഇളവ് ലഭിക്കും.

സ്റ്റൈപ്പൻഡ്: 31,000 രൂപ.

അപേക്ഷാഫീസ്: 500 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. www.recruit.barc.gov.in

English Summary: Bhabha Atomic Research Centre 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com