ന്യൂഡൽഹി സഫ്ദർജങ് ഹോസ്പിറ്റൽ ആൻഡ് വിഎംഎംസിയിൽ വിവിധ വിഭാഗങ്ങളിലായി സീനിയർ റസിഡന്റുമാരുടെ 542 ഒഴിവുകളുമുണ്ട്. മൂന്ന് വർഷത്തേക്കാണ് നിയമനം. ജനുവരി 21 വരെ അപേക്ഷിക്കാം. വിഭാഗങ്ങൾ ചുവടെ.
അനസ്തീസിയ, അനാട്ടമി, ബയോകെമിസ്ട്രി, കാൻസർ സർജറി, കാർഡിയോളജി, കമ്യൂണിറ്റി മെഡിസിൻ, സിടിവിഎസ്, ഡെന്റൽ സർജറി, ഡെർമറ്റോളജി, എൻഡോക്രൈനോളജി, ഇഎൻടി, ഫൊറൻസിക് മെഡിസിൻ, ഹിമറ്റോളജി, ലാബ് ഒാങ്കോളജി, മാക്സില്ലോഫേഷ്യൽ സർജറി, മെഡിക്കൽ ഒാങ്കോളജി, മെഡിസിൻ, മൈക്രോബയോളജി, നെഫ്രോളജി, ന്യൂറോ സർജറി, ന്യൂറോളജി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പീഡിയാട്രിക്സ് സർജറി, പതോളജി, ഫാർമക്കോളജി, ഫിസിയോളജി, പിഎംആർ, സൈക്യാട്രി, റേഡിയോളജി, റേഡിയോതെറപ്പി, റീനൽ ട്രാൻസ്പ്ലാന്റ്, റെസ്പിറേറ്ററി മെഡിസിൻ, എസ്ഐസി ഒാർത്തോ, സർജറി, യൂറോളജി.
യോഗ്യത: എംബിബിഎസ്/ ബിഡിഎസ്സിനു ശേഷം ബന്ധപ്പെട്ട സ്പെഷൽറ്റിയിൽ പിജി ബിരുദം/ ഡിപ്ലോമ. അല്ലെങ്കിൽ എംബിബിഎസ്/ ബിഡിഎസ്സും സർക്കാർ സ്ഥാപനത്തിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. എൻഡോക്രൈനോളജി: മെഡിസിൻ/ പീഡിയാട്രിക്സിൽ എംഡി/ ഡിഎൻ. ഹിമറ്റോളജി: മെഡിസിൻ/ പീഡിയാട്രിക്സിൽ എംഡി/ തത്തുല്യം.
പ്രായം: 45 വയസ്. അർഹരായവർക്ക് ഇളവ് ലഭിക്കും.
ശമ്പളം: 67,700 രൂപ.
അപേക്ഷാഫീസ്: 500 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് ഫീസില്ല. NEFT/ RTGS, IMPS, UPI മുഖേന ഫീസ് അടയ്ക്കണം.
www.vmmc-sjh.nic.in