സിമെന്റ് കോർപറേഷനിൽ 100 അപ്രന്റിസ്

recruitment
SHARE

സിമെന്റ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിന്റെ തെലങ്കാനയിലെ തന്തൂർ സിമെന്റ് ഫാക്ടറിയിൽ അപ്രന്റിസ് അവസരം. 100 ഒഴിവുകളുണ്ട്. ജനുവരി 20 വരെ അപേക്ഷിക്കാം. ട്രേഡുകളും ഒഴിവുകളും.

ഫിറ്റർ (25), ഇലക്ട്രീഷ്യൻ (20), വെൽഡർ- ഗ്യാസ് ആൻഡ് ഇലക്ട്രിക് (10), ടർണർ/ മെഷിനിസ്റ്റ് (15), ഇൻസ്ട്രുമെന്റ് മെക്കാനിക് (10), മെക്കാനിക് ഡീസൽ/ മെക്കാനിക് മോട്ടോർ വെഹിക്കിൾ (10), കാർപെന്റർ (2), പ്ലംബർ (2), ഡേറ്റ എൻട്രി ഒാപ്പറേറ്റർ (6). 

യോഗ്യത: 50 % മാർക്കോടെ പത്താംക്ലാസ് ജയവും (പട്ടികവിഭാഗക്കാർക്ക് 45 % മതി) 60 % മാർക്കോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐയും (എൻസിവിടി). 

പ്രായം: 18-25 വയസ്. അർഹരായവർക്ക് വയസ്സിളവ് ലഭിക്കും.

വെബ്സൈറ്റിൽ നൽകിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുട പകർപ്പുകളും സഹിതം The General Manager, Tandur Cement Factory, Karankote Village, Tandur Mandal, Vikarabad District, Telangana – 501158 എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റ് മുഖേന അപേക്ഷിക്കണം. 

www.cciltd.in

English Summary: Apprenticeship Recruitment In Cement Corporation Of India

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA