ADVERTISEMENT

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികകളിലേക്ക് അപേക്ഷിക്കാം. 462 ഒഴിവുകൾ. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. 

 

236 ഒഴിവ്

വിവിധ വിഭാഗങ്ങളിലായി 236 ഒഴിവുകളിലേക്ക്   ജനുവരി 11 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അസിസ്റ്റന്റ് മാനേജർ (സിസ്റ്റംസ്) തസ്തികയിൽ മാത്രം 183 ഒഴിവുകളുണ്ട്. ജെഎംജിഎസ് –1 വിഭാഗം തസ്തികയാണ്. കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇസിഎ എൻജിനീയറിങ് ബിരുദം, എംസിഎ, എംഎസ്‌സി (ഐടി), എംഎസ്‌സി (കംപ്യൂട്ടർ സയൻസ്) എന്നീ യോഗ്യതകളുള്ളവർക്കാണ് അവസരം. ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഡപ്യൂട്ടി മാനേജർ (സിസ്റ്റംസ്) – 17 ഒഴിവ്, ഐടി സെക്യൂരിറ്റി എക്സ്പെർട്– 15 ഒഴിവ്, പ്രോജക്ട് മാനേജർ – 14 ഒഴിവ്, ആപ്ലിക്കേഷൻ ആർക്കിടെക്ട്– 5 ഒഴിവ്, ടെക്നിക്കൽ ലീഡ് – 2 ഒഴിവ് എന്നീ വിഭാഗങ്ങളിലാണ് മറ്റവസരങ്ങൾ. ഡപ്യൂട്ടി മാനേജർ (സിസ്റ്റംസ്) എംഎംജിഎസ് –2 വിഭാഗം തസ്തികയും മറ്റുള്ളവ എംഎംജിഎസ് –3 വിഭാഗം തസ്തികകളുമാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. 

 

226 ഒഴിവ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാർക്കറ്റിങ്, നെറ്റ്‌വർക്ക്, സെക്യൂരിറ്റി അനലിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലായി 226 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലെ ഒഴിവ് വിവരങ്ങൾ ചുവടെ. 

 

മാർക്കറ്റിങ്:

മാനേജർ (മാർക്കറ്റിങ്) – 12 ഒഴിവ്, ‍ഡപ്യൂട്ടി മാനേജർ (മാർക്കറ്റിങ്) –  36 ഒഴിവ്. എംഎംജിഎസ് – 3, എംഎംജിഎസ് –2 വിഭാഗം തസ്തികകളാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം.

 

നെറ്റ്‌വർക്ക്:

മാനേജർ (നെറ്റ്‌വർക്ക് സെക്യൂരിറ്റി സ്പെഷലിസ്റ്റ്) – 12 ഒഴിവ്, മാനേജർ (നെറ്റ്‌വർക്ക് റൗട്ടിങ് ആൻഡ് സ്വിച്ചിങ് സ്പെഷലിസ്റ്റ്)– 20 ഒഴിവ്. എംഎംജിഎസ് –3 വിഭാഗം തസ്തികകളാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. 

 

സെക്യൂരിറ്റി അനലിസ്റ്റ്:

അസിസ്റ്റന്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) –40 ഒഴിവ്, ഡപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്) – 60 ഒഴിവ്. ജെംഎംജിഎസ് –1, എംഎംജിഎസ് –2 വിഭാഗം തസ്തികകളാണ്.  ബന്ധപ്പെട്ട മേഖലകളിൽ ബിഇ/ ബിടെക് ബിരുദമാണ് അസിസ്റ്റന്റ് മാനേജർ വിഭാഗത്തിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാനയോഗ്യത. ജോലിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 

 

ഇന്റേണൽ ഓഡിറ്റ്:

ഡപ്യൂട്ടി മാനേജർ (ഇന്റേണൽ ഓഡിറ്റ്) – 28 ഒഴിവ്. എംഎംജിഎസ് –2വിഭാഗം തസ്തികയാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. 

 

ഫയർ:

എൻജിനീയർ (ഫയർ) 16 ഒഴിവ്. ജെഎംജിഎസ് –1 വിഭാഗം തസ്തികയാണ്. ബന്ധപ്പെട്ട മേഖലയിലെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജോലിപരിചയം ഉൾപ്പെടെയുള്ള നിബന്ധനകൾ ബാധകം. ക്രെഡിറ്റ്:മാനേജർ (ക്രെഡിറ്റ് പ്രൊസീജർ) – 2 ഒഴിവ്. എംഎംജിഎസ് –3 വിഭാഗം തസ്തികയാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ∙ www.bank.sbi/careers, www.sbi.co.in/careers എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com