കോസ്‌റ്റ് ഗാർഡിൽ 358 ഒഴിവ്, ശമ്പളം: 21,700 രൂപ

student
SHARE

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്), യാന്ത്രിക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 358 ഒഴിവുകളുണ്ട്. 02/2021 ബാച്ചിൽ പുരുഷന്മാർക്കാണ് അവസരം. 

ജനുവരി 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: 

നാവിക് (ജനറൽ ഡ്യൂട്ടി): കേന്ദ്ര/ സംസ്ഥാന സർക്കാർ അംഗീകൃത പ്ലസ്‌ടു ജയം. മാ‌ത്‌സ്, ഫിസിക്‌സ് വിഷയങ്ങൾ പ്ലസ്ടുവിന് നിർബന്ധമായും പഠിച്ചിരിക്കണം.  

നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്): കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത പത്താം ക്ലാസ് ജയം. 

യാന്ത്രിക്: പത്താംക്ലാസ് ജയം. മെക്കാനിക്കൽ/ ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/ പവർ) എൻജിനീയറിങ് ഡിപ്ലോമ (എഐസിടിഇ അംഗീകൃതം) ജയിച്ചിരിക്കണം.

പ്രായം: 18– 22 വയസ്. 

നാവിക് (ജിഡി), യാന്ത്രിക്: 1999 ഓഗസ്റ്റ് ഒന്നിനും 2003 ജൂലൈ 31നും  മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). 

നാവിക് (ഡിബി): 1999 ഒക്ടോബർ ഒന്നിനും 2003 സെപ്റ്റംബർ 30നും  മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). 

എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

ശമ്പളം: നാവിക്– 21,700 രൂപ. മറ്റ് അലവൻസുകളും.

യാന്ത്രിക്– 29200 രൂപ. മറ്റാനുകൂല്യങ്ങളും ലഭിക്കും.

ശാരീരിക യോഗ്യത: 

ഉയരം: കുറഞ്ഞത് 157 സെമീ.

നെഞ്ചളവ്: ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം.  

തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

പരിശീലനം: 2021ഒാഗസ്റ്റിൽ നാവിക് (ജിഡി), യാന്ത്രിക് തസ്തികയിലും ഒക്ടോബറിൽ നാവിക് (ഡിബി) തസ്തികയിലും ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും.  

അപേക്ഷാഫീസ്: 250 രൂപ. പട്ടികവിഭാഗക്കാർക്ക് ഫീസില്ല. യുപിഐ/ വീസ/ മാസ്റ്റർ/ മാസ്ട്രോ/ റുപേ/ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ച്  ഓൺലൈനായി ഫീസടയ്ക്കാം. 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്‌ഥാനത്തിൽ. എഴുത്തുപരീക്ഷ മാർച്ചിലായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക. 

കായികക്ഷമതാ പരീക്ഷയ്ക്ക് ഇനി പറയുന്ന ഇനങ്ങളുണ്ടാകും.

1. 7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം.

2. 20 സ്‌ക്വാറ്റ് അപ്സ്

3. 10 പുഷ് അപ്

ഓൺലൈൻ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾക്കു  വെബ്‌സൈറ്റിലെ  വിജ്ഞാപനം കാണുക.

www.joinindiancoastguard.cdac.in 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA