ADVERTISEMENT

ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജുവേറ്റ് എൻജിനീയർ, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് അവസരം. 180 ഒഴിവ്. ഒരു വർഷമാണ് പരിശീലനം. ജനുവരി 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

ഇസിഇ (100 ഒഴിവ്), സിഎസ്ഇ (25), ഇഇഇ (10), മെക്കാനിക്കൽ (20), സിവിൽ (5) വിഭാഗങ്ങളിൽ ഗ്രാജുവേറ്റ് എൻജിനീയർ അപ്രന്റിസ് ഒഴിവുകളും ഇസിഇ (10), സിഎസ്ഇ (10) വിഭാഗങ്ങളിൽ ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവുകളുമാണുള്ളത്. യോഗ്യത ചുവടെ.

ഗ്രാജുവേറ്റ് എൻജിനീയർ അപ്രന്റിസ്: ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ നാല് വർഷത്തെ ബിഇ/ ബിടെക് ജയം. 

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: ബന്ധപ്പെട്ട വിഭാഗത്തിലുള്ള ത്രിവൽസര ഡിപ്ലോമ ജയം. 

അപേക്ഷകർ 2018 ഏപ്രിൽ 1 നു ശേഷം യോഗ്യത നേടിയിരിക്കണം. 

 

പ്രായപരിധി: 25 വയസ്. അർഹരായവർക്ക് ഇളവു ലഭിക്കും.

സ്‌റ്റൈപ്പൻഡ്: ഗ്രാജുവേറ്റ് എൻജിനീയർക്ക് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും.

www.ecil.co.in
English Summary:  Recruitment in Electronics Corporation of India Limited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com