ADVERTISEMENT

ഭാരത് ഇലക്‌ട്രോണിക്‌സിന്റെ നേവൽ സിസ്റ്റംസ് എസ്ബിയു ബെംഗളൂരു കോംപ്ലക്സിൽ സീനിയർ അസിസ്റ്റന്റ് എൻജിനീയർ, പ്രോജക്ട് എൻജിനീയർ തസ്തികകളിലായി 41 ഒഴിവ്. കൊച്ചിയിലും അവസരമുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ജനുവരി 16 വരെ അപേക്ഷിക്കാം. സീനിയർ അസിസ്റ്റന്റ് എൻജിനീയർ (35 ഒഴിവ്): ഈ തസ്തികയിൽ വിമുക്തഭടൻമാർക്കാണ് അവസരം.  35 ഒഴിവുകളിൽ5 ഒഴിവ് എസ്എസ്ഐ ഡിവിഷനിലാണ്. 5 വർഷത്തെ കരാർ നിയമനമാണ്.  പ്രായപരിധി: 50 വയസ്. 

പ്രോജക്ട് എൻജിനീയർ (6 ഒഴിവ്): ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ്  ടെലികമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗങ്ങളിൽ ഒന്നാം ക്ലാസോടെ ഫുൾ ടൈം ബിഇ/ ബിടെക്. എസ്‌സി/ എസ്ടി, ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി.  കുറഞ്ഞത് രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം വേണം. പ്രായപരിധി: 28 വയസ്. 

അപേക്ഷാഫീസ്: 500 രൂപ. എസ്‌സി/ എസ്ടി, ഭിന്നശേഷിക്കാർക്കു ഫീസില്ല. 

www.bel-india.in


English Summary: Engineer Recruitment In Bharat Electronics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com