ADVERTISEMENT

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ  56 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.  നേരിട്ടുള്ള നിയമനമാണ്. ജനുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം.  ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ വിവിധ വിഷയങ്ങളിൽ സ്പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ മാത്രം 54 ഒഴിവുകളുണ്ട്. 

തസ്തികയും ഒഴിവുകളുടെ എണ്ണവും ചുവടെ

അസിസ്റ്റന്റ് ഡയറക്ടർ(ഷിപ്പിങ്)–1, സ്പെഷലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രഫസർ (ഡെർമറ്റോളജി, വെനറോളജി,  ആൻഡ് ലെപ്രസി–6,  മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി– 7, ഓഫ്താൽമോളജി–13, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി–19, പീഡിയാട്രിക് കാർഡിയോളജി– 2, പീഡിയാട്രിക് സർജറി–1, പ്ലാസ്റ്റിക് ആൻഡ് റികൺസ്ട്രക്റ്റീവ് സർജറി–6), അസിസ്റ്റന്റ് ഡയറക്ടർ (ബാലിസ്റ്റിക്സ്–1) തുടങ്ങിയ  തസ്തികകളിലാണ് അവസരം. അസിസ്റ്റന്റ് ഡയറക്ടർ (ഷിപ്പിങ്) തസ്തികയിൽ അപേക്ഷിക്കാനുള്ള പ്രായം 35 വയസ്. മറ്റെല്ലാ തസ്തികയിലും  40 വയസ്. www.upsconline.nic.in  എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം.  യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക്:  

www.upsc.gov.in

English Summary: Union Public Service Commission Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com