ADVERTISEMENT

കൊച്ചി, തിരുവനന്തപുരം സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിന് കീഴിലുള്ള എക്സ്‌–സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ECHS) പോളിക്ലിനിക്കുകളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

കരാർ നിയമനമാണ്. കൊച്ചി ഹെഡ് ക്വാർട്ടേഴ്സിന് കീഴിലുള്ള തൃശൂർ, കുന്നംകുളം, ആലപ്പുഴ, കോട്ടയം, എന്നിവിടങ്ങളിലെ പോളിക്ലിനിക്കുകളിൽ 62 ഒഴിവുകളും തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിന് കീഴിലുള്ള കൊല്ലം, പത്തനംതിട്ട, കിളിമാനൂർ, കൊട്ടാരക്കര, മാവേലിക്കര, ചങ്ങനാശേരി, റാന്നി, നാഗർകോവിൽ, തിരുവനന്തപുരം, തിരുവനന്തപുരം മെഡിക്കൽ കോളജ്, തൂത്തുക്കുടി എന്നിവിടങ്ങളിലെ പോളിക്ലിനിക്കുകളിൽ 145 ഒഴിവുകളുമുണ്ട്. 

ഒാഫിസർ ഇൻ ചാർജ് പോളിക്ലിനിക്, മെഡിക്കൽ സ്പെഷലിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ ഒാഫിസർ, ഡെന്റൽ ഒാഫിസർ, ഡെന്റൽ ഹൈജീനിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ലബോറട്ടറി അസിസ്റ്റന്റ്, ഫിസിയോതെറപ്പിസ്റ്റ്, ഫാർമസിസ്റ്റ്, റേഡിയോഗ്രഫർ, നഴ്സിങ് അസിസ്റ്റന്റ്, ഡ്രൈവർ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ക്ലാർക്ക്, ഫീമെയിൽ അറ്റൻഡന്റ്, ചൗക്കിദാർ,  സഫായ്‌വാല, പ്യൂൺ, ഐടി നെറ്റ്‌വർക്ക് ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് അവസരം.

അപേക്ഷാഫോമും യോഗ്യത സംബന്ധിച്ച വിശദവിവരങ്ങളും www.echs.gov.in എന്ന സൈറ്റിൽ ലഭ്യമാണ്. 

 

പൂരിപ്പിച്ച അപേക്ഷ ബയോഡേറ്റയും  ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അയയ്ക്കണം.

കൊച്ചി ഹെഡ് ക്വാർട്ടേഴ്സിനു കീഴിലെ ഒഴിവുകളിൽ ജനുവരി 28 വരെയും തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിനു കീഴിലെ ഒഴിവുകളിൽ ജനുവരി 30വരെയും അപേക്ഷിക്കാം.

English Summary: Recruitment In Ex-Servicemen Contributory Health Scheme Polyclinic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com