ADVERTISEMENT

വ്യോമസേനയിൽ എയർമാനാകാം. ഗ്രൂപ്പ് എക്‌സ്/ ഗ്രൂപ്പ് വൈ ട്രേഡുകളിലാണ് ഒഴിവ്. കമ്മിഷൻഡ് ഓഫിസർ/ പൈലറ്റ്/ നാവിഗേറ്റർ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല. 01/2022 ബാച്ചിലേക്കാണ് പ്രവേശനം. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. ജനുവരി 22 മുതൽ ഫെബ്രുവരി 7 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത ചുവടെ.

 

ഗ്രൂപ്പ് എക്‌സ് (എജ്യുക്കേഷൻ ഇൻസ്ട്രക്ടർ ട്രേഡ് ഒഴികെ): മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലിഷ് പഠിച്ചു 50 % മാർക്കോടെ പ്ലസ്‌ടു/ തത്തുല്യ ജയം. ഇംഗ്ലിഷിന് 50 % മാർക്ക് നേടിയിരിക്കണം. അല്ലെങ്കിൽ 50 % മാർക്കോടെ സർക്കാർ അംഗീകൃത പോളിടെക്‌നിക്കിൽ നിന്നും നേടിയ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ ജയം. ഇംഗ്ലിഷിന് 50 % മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ്ടു/ പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50 % മാർക്ക് നേടിയിരിക്കണം. എൻജിനീയറിങ് വിഭാഗം സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

 

ഗ്രൂപ്പ് വൈ (ഐഎഎഫ് (എസ്), മ്യുസീഷ്യൻ ട്രേഡുകൾ ഒഴികെ): 50 % മാർക്കോടെ പ്ലസ്‌ടു/ തത്തുല്യ ജയം. ഇംഗ്ലിഷിന് 50 % മാർക്ക് നേടിയിരിക്കണം. അല്ലെങ്കിൽ 50 % മാർക്കോടെ 2 വർഷത്തെ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50 % മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ്ടു/ പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50 % മാർക്ക് നേടിയിരിക്കണം. 

 

ഗ്രൂപ്പ് വൈ (മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ്): ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് 50 % മാർക്കോടെ പ്ലസ്‌ടു/ തത്തുല്യ ജയം. ഇംഗ്ലിഷിന് 50 % മാർക്ക് നേടിയിരിക്കണം.

ഗ്രൂപ്പ് എക്‌സ് പരീക്ഷ എഴുതാൻ യോഗ്യതയുള്ളവർക്ക് ഗ്രൂപ്പ് വൈ പരീക്ഷ എഴുതാനും അവസരമുണ്ട്. ഇത് ഒാൺലൈൻ റജിസ്ട്രേഷൻ സമയത്തു രേഖപ്പെടുത്തണം. ഡിപ്ലോമക്കാർക്ക് ഗ്രൂപ്പ് എക്സ് ട്രേഡിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

പ്രായം: ഉദ്യോഗാർഥികൾ 2001 ജനുവരി 16നും 2004 ഡിസംബർ 29നും മധ്യേ ജനിച്ചവരായിരിക്കണം. എൻറോൾ ചെയ്യുമ്പോൾ ഉയർന്ന പ്രായം 21 വയസ്.

ശാരീരിക യോഗ്യതകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

സ്റ്റൈപ്പൻഡ്: പരിശീലന കാലയളവിൽ 14,600 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ ഗ്രൂപ്പ് എക്‌സ് ട്രേഡിൽ 33,100 രൂപയും ഗ്രൂപ്പ് വൈ ട്രേഡിൽ 26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

 

തിരഞ്ഞെടുപ്പ് രീതി: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഒാൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന എന്നിവയും വൈദ്യപരിശോധനയുമുണ്ടാകും. 2021 ഏപ്രിൽ 18–22 വരെയുള്ള തീയതികളിൽ ഒാൺലൈൻ ടെസ്റ്റ് നടത്തും. 

 

പരീക്ഷാ ഫീസ്: 250 രൂപ. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കാം. ആക്സിസ് ബാങ്ക് ബ്രാ‍ഞ്ച് മുഖേന ചലാൻ വഴിയും ഫീസടയ്ക്കാം. 

 

വിശദവിവരങ്ങൾ www.airmenselection.cdac.in, www.careerindianairforce.cdac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രം അപേക്ഷിക്കുക. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ  നിന്നുള്ള ഉദ്യോഗാർഥികൾക്ക്, കൊച്ചി എയർമെൻ സിലക്ഷൻ സെന്റർ നമ്പറുകളിൽ (0484–2427010/  9188431092/ 9188431093) ബന്ധപ്പെടാം.

English Summary: Indian Air Force Airmen Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com