കോടതികളിൽ 236 ഒഴിവ്

HIGHLIGHTS
  • ജനുവരി 27 വരെ ഒാൺലൈനായി അപേക്ഷിക്കാം
court
Photo credit : Billion Photos/ Shutterstock.com
SHARE

കൽക്കട്ട ഹൈക്കോടതി: 159 ഒഴിവ്

കൽക്കട്ട ഹൈക്കോടതിയിൽ വിവിധ തസ്തികകളിലായി 159 ഒഴിവ്. താൽക്കാലിക നിയമനമാണ്. ജനുവരി 27 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ഡേറ്റ എൻട്രി ഒാപ്പറേറ്റർ, സിസ്റ്റം അനലിസ്റ്റ്, സീനിയർ പ്രോഗ്രാമർ, സിസ്റ്റം മാനേജർ എന്നിങ്ങനെയാണ് അവസരം.

ഡേറ്റ എൻട്രി ഒാപ്പറേറ്റർ തസ്തികയിൽ മാത്രം 153 ഒഴിവുകളുണ്ട്. വെസ്റ്റ് ബംഗാൾ ബോർഡ് ഒാഫ് സെക്കൻഡറി എജ്യുക്കേഷൻ നടത്തുന്ന മധ്യമിക് പരീക്ഷയോ തത്തുല്യമോ ജയിച്ചിരിക്കണം. കൂടാതെ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തെ ഡിപ്ലോമയും മണിക്കൂറിൽ 8000 കീ ഡിപ്രഷനിൽ കുറയാതെയുള്ള വേഗവും വേണം.www.culcuttahighcourt.gov.in 

മദ്രാസ് ഹൈക്കോടതി :77 അസിസ്റ്റന്റ്/ ക്ലാർക്ക്

മദ്രാസ് ഹൈക്കോടതിയിൽ അസിസ്റ്റന്റ്, ക്ലാർക്ക് തസ്തികകളിൽ 77 ഒഴിവ്. നേരിട്ടുള്ള നിയമനമാണ്. ഫെബ്രുവരി 3 വരെ ഒാൺലൈനായി അപേക്ഷിക്കാം.

അസിസ്റ്റന്റ് ടു ദ് ഹോണറബിൾ ജഡ്ജസ് (66 ഒഴിവ്): ഏതെങ്കിലും ബിരുദം. ഗവ. ടെക്നിക്കൽ എക്സാമിനേഷൻ ജയം (ഇംഗ്ലിഷ് ഷോർട്ഹാൻഡും ടൈപ്പ്റൈറ്റിങും (ഹയർ/ സീനിയർ ഗ്രേഡ്)).

പഴ്സനൽ അസിസ്റ്റന്റ് ടു ദ് റജിസ്ട്രാർ (8), പഴ്സനൽ ക്ലാർക്ക് ടു ദ് ഡപ്യൂട്ടി റജിസ്ട്രാർ (3): ഏതെങ്കിലും ബിരുദം. ഗവ. ടെക്നിക്കൽ എക്സാമിനേഷൻ ജയം (ഇംഗ്ലിഷിലും തമിഴിലും ഷോർട്ഹാൻഡും ടൈപ്പ്റൈറ്റിങും (ഹയർ/ സീനിയർ ഗ്രേഡ്)).

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

പ്രായം: 18- 30 വയസ്. അർഹരായവർക്ക് ഇളവുണ്ട്.

അപേക്ഷാഫീസ്: 1000 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിധവകൾ എന്നിവർക്ക് ഫീസില്ല. www.mhc.tn.gov.in

English Summary: Recruitment In Court

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA