കേരള ചിക്കനിൽ 113 ഒഴിവ്, ശമ്പളം: 15,000-20,000 രൂപ

HIGHLIGHTS
  • വ്യത്യസ്ത വിജ്ഞാപനങ്ങളാണ്
career
SHARE

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡിനു കീഴിലെ കേരള ചിക്കൻ പ്രോജക്ടിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആകെ 113 ഒഴിവുകൾ. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വിശദവിവരങ്ങൾ ചുവടെ.

70 മാർക്കറ്റിങ് എക്സിക്യൂട്ടീവ്

കേരളത്തിലെ 14 ജില്ലകളിലായി മാർക്കറ്റിങ് എക്സിക്യൂട്ടീവിന്റെ 5 ഒഴിവുകൾ വീതമുണ്ട്. ഒരു വർഷത്തെ കരാർ നിയമനമാണ്.

യോഗ്യത: ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും. എംബിഎക്കാർക്ക് മുൻഗണന.

‌പ്രായം (05.01.2021 ന്): 30 വയസ്. 

ശമ്പളം: 20,000 രൂപ.

28 ലിഫ്റ്റിങ് സൂപ്പർവൈസർ

14 ജില്ലകളിലായി ലിഫ്റ്റിങ് സൂപ്പർവൈസറുടെ 2 ഒഴിവുകൾ വീതമുണ്ട്. ഒരു വർഷത്തെ കരാർ നിയമനമാണ്.

യോഗ്യത: പ്ലസ്ടു. 

‌പ്രായം (05.01.2021 ന്): 35 വയസു കവിയരുത്.

ശമ്പളം: 15,000 രൂപ.

14 പൗൾട്രി ഫാം സൂപ്പർവൈസർ

പൗൾട്രി ഫാം സൂപ്പർവൈസറുടെ 14 ഒഴിവിൽ അവസരം. കോട്ടയം (1), എറണാകുളം (1), തൃശൂർ (2), പാലക്കാട് (2), കോഴിക്കോട് (3), കൊല്ലം (5) എന്നിങ്ങനെയാണ് ഒഴിവുകൾ. ഒരു വർഷത്തെ കരാർ നിയമനമാണ്.

യോഗ്യത: പൗൾട്രി പ്രൊഡക്‌ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ പൗൾട്രി പ്രൊഡക്‌ഷനിൽ ഡിപ്ലോമയും 3 വർഷത്തെ പ്രവൃത്തിപരിചയവും. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 

‌പ്രായം (05.01.2021 ന്): 30 വയസു കവിയരുത്.

ശമ്പളം: 15,000 രൂപ + 5000 രൂപ ടിഎ. 

അപേക്ഷ സമർപ്പിക്കേണ്ട കുടുംബശ്രീ ജില്ലാ മിഷൻ ഒാഫിസുകളുടെ വിശദവിവരങ്ങളും അപേക്ഷാഫോമും വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകർ താൽപര്യമുള്ള ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷിച്ചാൽ മതി. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളും സഹിതം താൽപര്യമുള്ള ജില്ലയിലേക്ക് ജനുവരി 27 ന് അകം അയയ്ക്കണം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

www.keralachicken.org.in

പ്രൊഡക്‌ഷൻ മാനേജർ

കേരള ചിക്കനിൽ പ്രൊഡക്‌ഷൻ മാനേജറുടെ ഒരൊഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്. ബിവിഎസ്‌സി ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 35 വയസ്. ശമ്പളം 40,000 രൂപ. താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം റസ്യൂമെയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം The Chairman & Managing Director, Kudumbashree Broiler Farmer's Producer Company Limited, Trida Rehabilitation Building, Medical College PO, Thiruvananthapuram, Pin-695011 എന്ന വിലാസത്തിൽ ജനുവരി 23 ന് അകം അയയ്ക്കണം. www.keralachicken.org.in

English Summary: Recruitment in Kerala Chicken

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA