ADVERTISEMENT

കരസേനയിൽ മതാധ്യാപകരാകാം. പണ്ഡിറ്റ്, ഗ്രന്ഥി, മൗലവി, പാതിരി, ബുദ്ധ് മോങ്ക് തുടങ്ങി ആർആർടി 91 - 95 കോഴ്‌സുകളിലായി ജൂനിയർ കമ്മിഷൻഡ് ഓഫിസർമാരുടെ 194 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 9 വരെ ഓൺലൈനായി അപേക്ഷിക്കാം. 

 

പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരാകണം.

പ്രായം: 25–34. 2021 ഒക്ടോബർ ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും.

 

യോഗ്യത:

പണ്ഡിറ്റ്, പണ്ഡിറ്റ്–ഗോർഖ: സംസ്കൃതത്തിൽ ആചാര്യ അല്ലെങ്കിൽ സംസ്കൃതത്തിൽ ശാസ്ത്രി യോഗ്യതയും ഒരു വർഷത്തെ കരംകന്ദ് ഡിപ്ലോമയും.

ഗ്രന്ഥി: പഞ്ചാബിയിൽ ഗ്യാനി ബിരുദം.

മൗലവി, മൗലവി (ഷിയ ലഡാക് ): അറബിയിലുള്ള മൗലവി അലിം/ ഉറുദുവിലുള്ള അദിബ് അലിം യോഗ്യത നേടിയിരിക്കണം.

പാതിരി: ബന്ധപ്പെട്ട അധികൃതരിൽ നിന്നു വൈദികപട്ടം നേടിയവർ. പ്രാദേശിക ബിഷപ്പിന്റെ അംഗീകാരമുള്ളവരാകണം.

 

ബുദ്ധ് മോങ്ക്: ബുദ്ധിസ്‌റ്റ് മൊണാസ്‌ട്രിയിലെ നിശ്‌ചിത യോഗ്യതയുള്ള മുഖ്യ പുരോഹിതനാൽ നിയോഗിക്കപ്പെട്ട മോങ്ക്/ബുദ്ധിസ്‌റ്റ് പുരോഹിതനാകണം.

അതതു മതസംസ്‌കാരത്തിൽപെട്ടവരാകണം മേൽപ്പറഞ്ഞ തസ്തികയിലേയ്ക്കുള്ള അപേക്ഷകർ.അപേക്ഷകർക്ക് മികച്ച ശാരീരിക, മാനസികക്ഷമത വേണം.

തിരഞ്ഞെടുപ്പ്: സ്‌ക്രീനിങ് ടെസ്‌റ്റ്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റ്, മെഡിക്കൽ പരിശോധന, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാകും. എഴുത്തുപരീക്ഷ ജൂൺ 27നു നടക്കും.

 

അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന നിർദേശങ്ങൾ മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

English Summary: Religious Teacher Recruitment In Indian Army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com