ADVERTISEMENT

ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള വാരാണസിയിലെ ബനാറസ് ലോക്കമോട്ടീവ് വർക്സിൽ അപ്രന്റിസ് അവസരം. 

ഐടിഐ, നോൺ ഐടിഐ വിഭാഗങ്ങളിലായി 374 ഒഴിവ്. 

ഫെബ്രുവരി 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

ഫിറ്റർ, കാർപെന്റർ, പെയിന്റർ (ജനറൽ), മെഷിനിസ്റ്റ്, വെൽഡർ (ജി ആൻഡ് ഇ), ഇലക്ട്രീഷ്യൻ ട്രേഡുകളിലാണ് ഒഴിവ്.

യോഗ്യത–

നോൺ ഐടിഐ വിഭാഗം (74 ഒഴിവ്): കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് ജയം (10 + 2 പരീക്ഷാരീതി)/ തത്തുല്യം.

ഐടിഐ വിഭാഗം (300 ഒഴിവ്): കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് ജയം (10 + 2 പരീക്ഷാരീതി)/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. 

ഉദ്യോഗാർഥികൾ 2021 ജനുവരി 15നു മുൻപ് യോഗ്യത നേടിയവരായിരിക്കണം.

പ്രായം (15.02.2021ന്): 

 

നോൺ ഐടിഐ വിഭാഗം: 15–22 വയസ്

ഐടിഐ വിഭാഗം: 15–24 വയസ്.

വെൽഡർ, കാർപെന്റർ ട്രേഡ്: 15–22 വയസ്.

അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 

അപേക്ഷാ ഫീസ്: 

100 രൂപ. ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. 

 

ഉദ്യോഗാർഥികൾ ഒരു ട്രേഡിലേക്ക് (ഐടിഐ/ നോൺ ഐടിഐ) മാത്രം അപേക്ഷിച്ചാൽ മതി.

www.blw.indianrailways.gov.in
English Summary: Recruitment In Banaras Locomotive Works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com