ADVERTISEMENT

പഞ്ചാബ് നാഷനൽ ബാങ്കിൽ മാനേജർ– സെക്യൂരിറ്റി തസ്തികയിൽ അവസരം. 100 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. 

മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 2 വിഭാഗത്തിലാണ് അവസരം. 

ശമ്പളം: 48,170–69,810 രൂപ

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദം. ‌

ഷെയ്പ്–1 അല്ലെങ്കിൽ തത്തുല്യ ശാരീരിക യോഗ്യത.

കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസറായി 5 വർഷം (ആറാം ശമ്പള കമ്മിഷനിൽ 5400 രൂപ ഗ്രേഡ് പേ തലത്തിൽ അല്ലെങ്കിൽ ഏഴാം സിപിസിയിൽ മെട്രിക്സ് തലത്തിൽ) സർവീസ്

അല്ലെങ്കിൽ ‌

പൊലീസ്, സെൻട്രൽ പൊലീസ്, പാരാമിലിട്ടറി വിഭാഗത്തിൽ അസി. കമാൻഡന്റ് / ഡപ്യൂട്ടി സൂപ്രണ്ട് റാങ്കിൽ കുറയാതെ (ആറാം ശമ്പള കമ്മിഷനിൽ 5400 രൂപ ഗ്രേഡ് പേ തലത്തിൽ അല്ലെങ്കിൽ ഏഴാം സിപിസിയിൽ മെട്രിക്സ് തലത്തിൽ) ഗസറ്റ‍ഡ് ഓഫിസർ  തലത്തിൽ കുറഞ്ഞത് 5 വർഷം സർവീസ്.

പ്രായപരിധി: 

21-35. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും വർഷം ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ അടിസ്ഥാനത്തിലാകും തിര‍ഞ്ഞെടുപ്പ്. എസ്സേ/ലെറ്റർ ഡ്രാഫ്റ്റിങ് ടെസ്റ്റും ഇന്റർവ്യൂവിന്റെ ഭാഗമായി നടത്തും. 

അപേക്ഷാ ഫീസ്: ജനറൽ വിഭാഗത്തിന് 500 രൂപ. പട്ടികവിഭാഗം, വനിതകൾക്ക് 50 രൂപ മതി. 

ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ പൂർണരൂപവും www.pnbindia.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

English Summary: Recruitment In Punjab National Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com