ADVERTISEMENT

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജൂനിയർ എൻജിനീയർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലായി 48 ഒഴിവുണ്ട് (രണ്ടിലും 24 വീതം). 

കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന സതേൺ സോണിനു കീഴിൽ 5 (സിവിൽ–3, ഇലക്ട്രിക്കൽ–2) ഒഴിവുകൾ. 

ഓൺലൈനായി ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. 

ശമ്പളം: 13,150– 34,990 രൂപ 

യോഗ്യത: 

സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 65% മാർക്കോടെ (പട്ടികവിഭാഗം/അംഗപരിമിതർക്ക് 55%) ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ 55% മാർക്കോടെ (പട്ടികവിഭാഗം/അംഗപരിമിതർക്കു 45%) ബിരുദം. 

ജോലിപരിചയം: ഡിപ്ലോമക്കാർക്കു 2 വർഷവും ബിരുദധാരികൾക്കു ഒരു വർ‌ഷവും ജോലിപരിചയം വേണം. അല്ലെങ്കിൽ പബ്ലിക് സെക്ടർ യൂണിറ്റുകളിൽ ഒരു വർഷത്തെ ഗ്രാജുവേറ്റ് അപ്രന്റിസ്ഷിപ് പൂർത്തിയാക്കണം. 

പ്രായം: 2021 ഫെബ്രുവരി ഒന്നിന് 20 നും 30 നും മധ്യേ. ഒബിസിക്കു മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കു നിയ‌മാനുസൃത ഇളവ്. 

2021 ഫെബ്രുവരി 1 അടിസ്‌ഥാനമാക്കിയാണു യോഗ്യത, ജോലിപരിചയം എന്നിവ കണക്കാക്കുക. 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (പ്രാദേശിക ഭാഷാജ്ഞാനം പരിശോധിക്കാൻ) എന്നിവയുടെ അടിസ്‌ഥാനത്തിൽ. 

അപേക്ഷാഫീസ്: ജനറൽ, ഒബിസി വിഭാഗത്തിനു 450 രൂപ. പട്ടികവിഭാഗം/അംഗപരിമിതർ/വിമുക്തഭടൻമാർ: 50 രൂപ. ഓൺലൈനിൽ അടയ്‌ക്കാം. 

അപേക്ഷിക്കേണ്ട വിധം: www.rbi.org.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തണം. നിർദേശങ്ങൾ സൈറ്റിൽ.

English Summary: Recruitment In Reserve Bank Of India 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com