ADVERTISEMENT

കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റലിൽ സ്പെഷലിസ്റ്റ്, സ്റ്റാഫ് നഴ്സ് തസ്തികകളിലായി 152 ഒഴിവ്. മാർച്ച് 18 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, ന്യൂക്ലിയർ മെഡിസിൻ, സർജിക്കൽ ഒാങ്കോളജി, യൂറോ ഒാങ്കോളജി, പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി, ക്രിട്ടിക്കൽ കെയർ, മെഡിക്കൽ ഒാങ്കോളജി, പതോളജി, റേഡിയോ ഡയഗ്നോസിസ്, റേഡിയേഷൻ ഒാങ്കോളജി, റേഡിയോതെറപ്പി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ബയോകെമിസ്ട്രി, മൈക്രോബയോളജി, അനസ്തീസിയോളജി വിഭാഗങ്ങളിലാണു സ്പെഷലിസ്റ്റ് ഒഴിവുകൾ.

ജിഎൻഎമ്മും ഒാങ്കോളജി നഴ്സിങ് ഡിപ്ലോമയും അല്ലെങ്കിൽ ബേസിക്/പിബിബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎമ്മും 2 വർഷത്തെ പ്രവൃത്തിപരിചയവുമാണു സ്റ്റാഫ് നഴ്സിന്റെ യോഗ്യത. 

ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനും വേണം. 


English Summary: Recruitment In Cancer Institute

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com