ADVERTISEMENT

കരസേനയിൽ പ്ലസ്‌ ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) 45–ാം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവ്. പുരുഷൻമാർക്കാണ് അവസരം.  2021 ജൂലൈയിൽ കോഴ്‌സ് ആരംഭിക്കും. ഓൺലൈൻ വഴി മാർച്ച് 2 വരെ അപേക്ഷിക്കാം. 

 

യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് (പിസിഎം) എന്നിവ പഠിച്ച് 70% മാർക്കോടെ പ്ലസ്ടു ജയം/തത്തുല്യം. 

പ്രായം: 2002 ജനുവരി രണ്ടിനു മുൻപും 2005 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത് (രണ്ടു തീയതികളും ഉൾപ്പെടെ). 

പരിശീലനം:  അഞ്ചു വർഷം.  പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും. പരിശീലനത്തിനു ശേഷം ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം. കരസേനയിൽ പ്ലസ്‌ ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) 45–ാം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവ്.

തിരഞ്ഞെടുപ്പ്: ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ  എസ്‌എസ്‌ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായി 5 ദിവസമാണ് ഇന്റർവ്യൂ. സൈക്കോളജിക്കൽ ടെസ്‌റ്റ്, ഗ്രൂപ്പ് ടെസ്‌റ്റ് എന്നിവയുമുണ്ടാകും. ആദ്യഘട്ടത്തിൽ വിജയിക്കുന്നവരെയേ തുടർന്നുള്ളവയിൽ പങ്കെടുപ്പിക്കൂ. വൈദ്യപരിശോധനയുമുണ്ട്

www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com