ADVERTISEMENT

കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) മിനറൽ സെപ്പറേഷൻ യൂണിറ്റിൽ വിവിധ തസ്തികയിൽ  49 ഒഴിവ്. മാർച്ച് 1 വരെ അപേക്ഷിക്കാം.

തസ്തിക (ബ്രായ്ക്കറ്റിൽ ഒഴിവ്), യോഗ്യത, പ്രായം: 

 

പഴ്സനേൽ ഒാഫിസർ (1): ബിരുദം, പഴ്സനേൽ മാനേജ്മെന്റിൽ പിജി ബിരുദം, 5 വർഷത്തെ പ്രവൃത്തിപരിചയം, 36 കവിയരുത്.

സെക്യൂരിറ്റി ഒാഫിസർ (1): ബിരുദം, 10 വർഷത്തെ പ്രവൃത്തിപരിചയം, 46 കവിയരുത്.

മൈൻസ് ഫോർമാൻ (2): എസ്എസ്എൽസി, മൈൻസ് ഫോർമാൻസ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്, 5 വർഷത്തെ പ്രവൃത്തിപരിചയം, 36 കവിയരുത്.

എക്സിക്യൂട്ടീവ് ട്രെയിനി (7):

മെക്കാനിക്കൽ, ഇലക്ട്രിക്കൽ: 60% മാർക്കോടെ ബിടെക്.

ഇൻസ്ട്രുമെന്റേഷൻ: 60% മാർക്കോടെ ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ബിടെക്, 30 കവിയരുത്. 

ജൂനിയർ ടെക്നീഷ്യൻ (38):

ഫിറ്റർ, ഇലക്ട്രീഷ്യൻ, വെൽഡർ, ടർണർ, ബ്ലാക്ക് സ്മിത്ത്, പ്ലംബർ: ഐടിഐ (എൻസിവിടി), 3 വർഷത്തെ പ്രവൃത്തിപരിചയം.

 

ഇൻസ്ട്രുമെന്റേഷൻ: 60% മാർക്കോടെ ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 3 വർഷത്തെ പ്രവൃത്തിപരിചയം, 18–36. അർഹരായവർക്കു വയസ്സിളവു ലഭിക്കും.

ഫീസ്: ജൂനിയർ ടെക്നീഷ്യൻ–300 രൂപ, മറ്റു തസ്തികകൾക്ക്–500 രൂപ.

പട്ടികവിഭാഗക്കാർക്കു ഫീസ് വേണ്ട. ഒാൺലൈനായി ഫീസടയ്ക്കണം. 

English Summary: The Kerala Minerals & Metals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com