ADVERTISEMENT

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ടെക്നിക്കൽ/നോൺ ടെക്നിക്കൽ അപ്രന്റിസിന്റെ 346 ഒഴിവ്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ദാദ്ര ആൻഡ് നാഗർ ഹവേലി ഉൾപ്പെടുന്ന വെസ്റ്റേൺ റീജനിലാണ് അവസരം. മാർച്ച് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. 

ടെക്നീഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ്): 50% മാർക്കോടെ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ. 

 

ട്രേഡ് അപ്രന്റിസ് (ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റ്): പത്താം ക്ലാസും റഗുലർ ഐടിഐയും (എൻസിവിടി/എസ്‌സിവിടി). 

 

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): 50% മാർക്കോടെ റഗുലർ ബിരുദം. 

 

ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഒാപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു/തത്തുല്യം, ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഒാപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.

 

ട്രേഡ് അപ്രന്റിസ്-റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയം, റീട്ടെയിൽ ട്രെയിനി അസോഷ്യേറ്റ് സ്കിൽ സർട്ടിഫിക്കറ്റ്.എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്ക് 45% മാർക്ക് മതി. പ്രായം: 18–24. അർഹരായവർക്ക് ഇളവുണ്ട്. 

English Summary: Recruitment In indian Oil Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com