ADVERTISEMENT

മുംബൈ എൻടിപിസി ലിമിറ്റഡ്, അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികകളിലെ  230 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. എൻടിപിസിയുടെ വിവിധ സ്റ്റേഷൻ/പ്രോജക്ടുകളിലാണ് അവസരം. മാർച്ച് 10 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

അസിസ്റ്റന്റ് എൻജിനീയർ (200): 60% മാർക്കോടെ ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ/ഇൻസ്‌ട്രുമെന്റേഷൻ/ഇലക്‌ട്രോണിക്‌സ്/ഇൻസ്ട്രുമെന്റേഷനൽ എൻജിനീയറിങ് ബിരുദം. (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി), 1വർഷത്തെ പരിചയം.

 

അസിസ്റ്റന്റ് കെമിസ്റ്റ് (30): 60% മാർക്കോടെ എംഎസ്‌സി കെമിസ്ട്രി (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു പാസ് മാർക്ക് മതി), 1വർഷത്തെ പരിചയം. 

പ്രായം: 30 കവിയരുത്, ശമ്പളം: 30,000–1,20,000 രൂപ. 

 

ഫീസ്: 300 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്തഭടൻ/സ്ത്രീകൾക്കു ഫീസില്ല. ഒാൺലൈനായും ഒാഫ്‌ലൈനായും ഫീസടയ്ക്കാം. www.ntpc.co.in 

English Summary: National Thermal Power Corporation Rceruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com